Follow KVARTHA on Google news Follow Us!
ad

Students Arrested | നീറ്റ് യുജി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയെന്ന കേസ്; 4 പേര്‍ അറസ്റ്റില്‍; 'മുഖ്യ ആസൂത്രകന്‍ ഡെല്‍ഹി എയിംസിലെ രണ്ടാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥി'

ആളുമാറി എഴുതാന്‍ ഈടാക്കിയിരുന്നത് 7 ലക്ഷം രൂപ വരെ Delhi, AIIMS, Students, Arrested, Impersonated, Candidates, NEET
ന്യൂഡെല്‍ഹി: (www.kvartha.com) എംബിബിഎസ് പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷയായ നീറ്റ് യുജിയില്‍ ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഡെല്‍ഹി എയിംസിലെ വിദ്യാര്‍ഥികള്‍ ഉള്‍പെടുന്ന സംഘത്തിലെ നാല് പേരാണ് അറസ്റ്റിലായത്. മേയ് 7 ന് നടന്ന പരീക്ഷയില്‍ 7 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയാണ് ഇവര്‍ ആളുമാറി എഴുതിയതെന്ന് പൊലീസ് അറിയിച്ചു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഡെല്‍ഹി എയിംസിലെ രണ്ടാം വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥി നരേഷ് ബിഷോരിയാണ് സംഘത്തിന്റെ മുഖ്യ ആസൂത്രകന്‍. ഇയാളെ കൂടാതെ സഞ്ജു യാദവ്, മഹാവീര്‍, ജിതേന്ദ്ര എന്നിവരും അറസ്റ്റിലായിട്ടുണ്ട്. 

ഹരിയാനയില്‍ മറ്റൊരു വിദ്യാര്‍ഥിയുടെ പേരില്‍ പരീക്ഷയെഴുതാനെത്തിയ സഞ്ജുവാണ് ആദ്യം പിടിയിലായത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ മവാത്മലിലും നാഗ്പുരിലും ആളുമാറി എഴുതാനെത്തിയ മഹാവീറും ജിതേന്ദ്രയും പിടിയിലായി. 

വന്‍ പ്രതിഫലം വാഗ്ദാനം ചെയ്താണ് എയിംസിലെ സഹപാഠികളെ നരേഷ് സംഘത്തില്‍ ചേര്‍ത്തിരുന്നത്. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ രാജ്യത്തിന്റെ പല ഭാഗത്തും ഈ സംഘത്തില്‍പെട്ട എയിംസിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിട്ടുണ്ടാവാമെന്ന് സംശയിക്കുന്നു. പിടിയിലായവരില്‍ നിന്ന് തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ലാപ്‌ടോപും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. 

ആളുമാറി പരീക്ഷയെഴുതാന്‍ ഓരോരുത്തരില്‍ നിന്നും 7 ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നതെന്ന് നരേഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതില്‍ ഒരു ലക്ഷം രൂപ മൂന്‍കൂറായി വാങ്ങും. ബാക്കി 6 ലക്ഷം പിടിക്കപ്പെടാതെ പരീക്ഷ എഴുതി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വാങ്ങും. സംഘത്തില്‍ എയിംസിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. 

ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതുന്ന സംഘത്തിലെ എട്ടുപേരെ 2022 മാര്‍ചില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തലവനായ നരേഷിനെ കഴിഞ്ഞ ദിവസം പിടികൂടിയ ശേഷമാണ് പൊലീസ് വാര്‍ത്ത പുറത്തുവിട്ടത്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായില്ല.


News, National, National-News, Crime, Delhi, AIIMS, Students, Arrested, Impersonated, Candidates, NEET, Crime-News, Delhi: 4 AIIMS students arrested for impersonating candidates in NEET.

Keywords: News, National, National-News, Crime, Delhi, AIIMS, Students, Arrested, Impersonated, Candidates, NEET, Crime-News, Delhi: 4 AIIMS students arrested for impersonating candidates in NEET.

Post a Comment