എന്തുകൊണ്ടാണ് സംഭവിക്കുന്നത്.
ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് എടിഎമുകളിൽ കുടുങ്ങുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ചിലത് ഇവയാണ്.
* നിങ്ങൾ വളരെക്കാലത്തിനു ശേഷം കാർഡ് വിശദാംശങ്ങൾ നൽകിയെങ്കിൽ
* തെറ്റായ വിവരങ്ങൾ ഒന്നിലധികം തവണ നൽകിയാൽ
* വൈദ്യുതി കണക്ഷനിൽ പ്രശ്നവും വൈദ്യുതി തകരാറും ഉണ്ടെങ്കിൽ
* മറ്റ് സാങ്കേതിക പ്രശ്നങ്ങൾ
* സെർവറുമായി ബന്ധിപ്പിക്കുന്നതിൽ പ്രശ്നങ്ങൾ
കാർഡ് തിരികെ ലഭിക്കാനുള്ള വഴികൾ
കുറച്ച് നേരം കാത്തിരിക്കുക
ഒരു പക്ഷേ മെഷീനിൽ ചെറിയ തകരാർ സംഭവിച്ചതാവാം. ക്ഷമയോടെ കാത്തിരിക്കുകയാണെങ്കിൽ ഉടൻ തന്നെ കാർഡ് നിങ്ങൾക്ക് തിരികെ ലഭിക്കും. മെഷീനിലെ 'ക്യാൻസൽ' ബട്ടൺ അമർത്തി കുറച്ച് നിമിഷങ്ങൾ കാത്തിരിക്കുക.
ബാങ്കുമായി ബന്ധപ്പെടുക
കാർഡ് ഇപ്പോഴും പുറത്തുവന്നിട്ടില്ലെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക. ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് ഏത് സ്ഥലത്താണെന്നും ഏത് മെഷീനിലാണ് ഇത് സംഭവിച്ചതെന്നും വ്യക്തമാക്കുക. നിങ്ങൾക്ക് അക്കൗണ്ട് ഉള്ള അതേ ബാങ്കിന്റെ എടിഎം ആണെങ്കിൽ, കാർഡ് വളരെ എളുപ്പത്തിൽ തിരികെ ലഭിക്കും. എന്നാൽ നിങ്ങൾ മറ്റൊരു ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.
കസ്റ്റമർ കെയറിൽ വിളിച്ചാൽ കാർഡ് ദുരുപയോഗം ചെയ്യാതിരിക്കാൻ നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാനാവും.
നിങ്ങളുടെ കാർഡ് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെങ്കിൽ, നിങ്ങൾ അത് റദ്ദാക്കണം. കാർഡ് ബ്ലോക്ക് ചെയ്ത ശേഷം പുതിയ കാർഡിന് അപേക്ഷിക്കേണ്ടി വരും. അപേക്ഷിച്ച് ഏഴ് മുതൽ 10 ദിവസത്തിനകം പുതിയ കാർഡ് വീട്ടിലെത്തും. പുതിയ കാർഡ് ഉടനടി ആവശ്യമുണ്ടെങ്കിൽ അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിക്കാവുന്നതാണ്.
മറ്റൊരു ബാങ്കിന്റെ എടിഎമിൽ കാർഡ് കുടുങ്ങിക്കിടന്നാൽ വേറൊരു വഴിയുണ്ട്. എല്ലാ ബാങ്കുകളും കുടുങ്ങിയ കാർഡുകൾ ആ കാർഡുകൾ വിതരണം ചെയ്ത ബാങ്കുകളിലേക്ക് കൈമാറുന്നു. കാർഡ് ഏത് ബാങ്ക് ആണോ, അതേ ബാങ്കിന് അത് ലഭിക്കും. നിങ്ങളുടെ ബാങ്ക് ശാഖയിൽ പോയാൽ ഒരുപക്ഷെ നിങ്ങളുടെ കാർഡ് ലഭിക്കും.
Keywords: News, National, New Delhi, Debit Card, Credit Card, ATM, Lifestyle, Debit/Credit card stuck in an ATM? Don't fret - here's what to do!
< !- START disable copy paste -->