Trains Delayed | റെയില്‍വേ പാളത്തില്‍ സ്ത്രീയുടെ മൃതദേഹം; ജനശതാബ്ദി, വന്ദേഭാരത് ഉള്‍പെടെ വിവിധ ട്രെയിനുകള്‍ വൈകി
Jul 3, 2023, 07:58 IST
തിരുവനന്തപുരം: (www.kvartha.com) റെയില്‍വേ പാളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ വൈകി. മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പെടെ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട വിവിധ ട്രെയിനുകള്‍ വൈകി.
ചിറയിന്‍കീഴ് സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ നിര്‍ത്തിയിട്ട വന്ദേഭാരത്, രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടര്‍ന്നത്. വേണാട്, ജനശതാബ്ദി, പരശുറാം ഉള്‍പെടെയുള്ള ട്രെയിനുകളും വൈകി. പെരുങ്ങുഴി റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകോ പൈലറ്റ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹം മാറ്റിയതിന് പിന്നാലെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട സമ്പര്‍ക്ക് ക്രാന്തി ട്രെയിനിടിച്ചാണ് സ്ത്രീ മരിച്ചതെന്നാണ് വിവരം.
Keywords: News, Kerala, Kerala-News, Regional-News, Deadbody, Railway, Track, Trains, Vande Bharat Express, Delayed, Janashtabdi, Deadbody Found on Railway Track; Various Trains Including Vande Bharat Express Were Delayed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.