Follow KVARTHA on Google news Follow Us!
ad

CPM-Congress | കണ്ണൂരില്‍ വീണ്ടും കോണ്‍ഗ്രസ് - സിപിഎം ഏറ്റുമുട്ടലിന് കേളികൊട്ടൊരുങ്ങി; സിപിഎമിന് തന്നെ വധിക്കാനാവില്ലെന്ന് തുറന്നടിച്ച് കെ സുധാകരന്‍

കൊണ്ടും കൊടുത്തും നേതാക്കള്‍ KPCC President, K Sudhakaran, Politics, CPM, Congress, കണ്ണൂര്‍ വാര്‍ത്തകള്‍
കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ വീണ്ടും സിപിഎം - കെ സുധാകര യുദ്ധം മൂര്‍ച്ഛിക്കുന്നു. കെ സുധാകരന്‍ ഡിസിസി അധ്യക്ഷനായ വേളയില്‍ സിപിഎമുമായുളള ഏറ്റുമുട്ടലില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചില സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. മൂന്നുപതിറ്റാണ്ടായി തുടരുന്ന വൈര്യത്തിന്റെയും കൊലപാതക രാഷ്ട്രീയത്തിന്റെയും തുടര്‍ച്ചയായാണ് അണിയറക്കഥകള്‍ ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ജി ശക്തിധരന്റെ ഫേസ്ബുക് പോസ്റ്റോടെ സജീവമാകുന്നത്. കണ്ണൂരുകാരനായ ഉന്നത സിപിഎം നേതാക്കളും കെ സുധാകരനും തമ്മിലുളള പോര് പരസ്യയുദ്ധത്തിലേക്ക് എത്തിയതോടെ സംസ്ഥാന രാഷ്ട്രീയം മാത്രമല്ല കണ്ണൂര്‍ രാഷ്ട്രീയവും ചൂടുപിടിച്ചിരിക്കുകയാണ്.
         
KPCC President, K Sudhakaran, Politics, CPM, Congress, Kerala News, Kannur News, Politics, Political News, Political War, CPM-Congress, CPM-Congress war of words in Kannur.

കൊണ്ടും കൊടുത്തും സിപിഎം നേതാക്കളും കെ സുധാകരനും പുത്തന്‍ യുദ്ധതന്ത്രങ്ങളുമായി അങ്കത്തിനായി കച്ചകെട്ടിയതോടെ അണികളിലും അതിന്റെ ആരവമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സിപിഎം ഉന്നത നേതാവ് വിദേശത്തു നിന്നും വാടകകൊലയാളികളെ തന്നെ വധിക്കാന്‍ കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ കെ സുധാകരന്‍ അതിശക്തമായാണ് പ്രതികരിച്ചത്. സിപിഎമിനു തന്നെ വധിക്കാനാവില്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തുറന്നടിച്ചു. തോട്ടട നടാലിലെ വീട്ടില്‍ വെച്ചു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ല. ദൈവം വിചാരിച്ചാലേ അതു നടക്കൂ. താന്‍ ദൈവ വിശ്വാസിയാണെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരനെ കൊലപ്പെടുത്താന്‍ സിപിഎം ആളുകളെ അയച്ചിരുന്നുവെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ഫേസ്ബുക് പോസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്താലായാലും പാര്‍ടിയിലുണ്ടായിരുന്ന കാലത്ത് അറിയാമായിരുന്ന ഇക്കാര്യം ശക്തിധരന്‍ ഇപ്പോള്‍ പുറത്തു പറഞ്ഞത് നന്നായെന്ന് സുധാകരന്‍ പറഞ്ഞു. ഇതുവരെ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ ഒരു നന്ദി പറയാന്‍ അദ്ദേഹത്തെ വിളിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്നും, കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുധാകരന്‍ പറഞ്ഞു.

പലവട്ടം പലയിടങ്ങളില്‍ പല സന്ദര്‍ഭങ്ങളില്‍ എന്നെ കൊല്ലാന്‍ സിപിഎം ആളുകളെ നിയോഗിച്ചിരുന്നുവെന്ന് അറിയാം. കൂത്തുപറമ്പില്‍ ഒരു പൊതുയോഗത്തിനു പോയപ്പോള്‍ ചായ കുടിക്കാന്‍ പോകുമെന്നു പ്രതീക്ഷിച്ച വീടിന്റെ മുന്‍പിലുള്ള കല്ലുവെട്ടുകുഴിയില്‍ സിപിഎമുകാര്‍ കാത്തിരുന്ന ദിവസമുണ്ട്. പക്ഷേ, എന്റെ ആയുസിന്റെ നീളംകൊണ്ട് ഞാന്‍ ചായ കുടിക്കാന്‍ പോയില്ല. അതുകൊണ്ട് ജീവന്‍ രക്ഷപ്പെട്ടതാണ്. അങ്ങനെ ഒരുപാട് സന്ദര്‍ഭങ്ങള്‍ മറികടന്നാണ് ഞാന്‍ ഇവിടെയെത്തിയത്. എന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ല. ഞാന്‍ ദൈവ വിശ്വാസിയാണ്. ദൈവം വിചാരിച്ചാലേ അതു നടക്കൂ. ഐ ആം കോണ്‍ഫിഡന്റ് ഫുള്ളി എബൗട് ഇറ്റ്, സുധാകരന്‍ പറഞ്ഞു.

ശക്തിധരന്‍ ഇപ്പോഴെങ്കിലും അതു പറഞ്ഞത് നന്നായി. ആ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് അറിയാമായിരുന്ന ഒരു കാര്യം ഇപ്പോള്‍ തുറന്നു പറഞ്ഞത് നല്ലൊരു കാര്യമായി ഞാന്‍ കാണുന്നു. ഇത്തരം വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അവര്‍ കേസെടുക്കുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. ഇക്കാര്യത്തില്‍ നിയമപരമായി എന്തെങ്കിലും ചെയ്യാനാകുമോ എന്നത് വക്കീലുമായി സംസാരിച്ച് ആലോചിക്കും. അതല്ലാതെ സര്‍കാര്‍ ഇതുമായി ബന്ധപ്പെട്ട് കേസെടുക്കുമെന്ന പ്രതീക്ഷ എനിക്കില്ല. നീതിയൊന്നും അവരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. നീതിബോധമുള്ളവരില്‍ നിന്നല്ലേ നീതി പ്രതീക്ഷിക്കേണ്ടത്? സ്വന്തം സുഖലോലുപതയ്ക്കായി ഭരണത്തെ അട്ടിമറിക്കുന്ന ഒരു ഭരണകൂടത്തോട് നമ്മള്‍ തത്വം പ്രസംഗിച്ചിട്ട് വല്ല കാര്യവുമുണ്ടോ?.

പോത്തിനോട് വേദമോന്തിയിട്ട് കാര്യമില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ പിണറായി വിജയനോട് വേദമോന്തിയിട്ടു കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. ഒട്ടേറെത്തവണ മരണത്തെ മുഖാമുഖം കണ്ടവനാണ് താനെന്ന്, കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സുധാകരന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശക്തിധരന്റെ ഫേസ്ബുക് പോസ്റ്റ് വന്നത്. ശക്തിധരന്റെ വെളിപ്പെടുത്തലോടെ കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും കോണ്‍ഗ്രസ് - സിപിഎം ഏറ്റുമുട്ടലില്‍ കലുഷിതമായിരിക്കുകയാണ്.

Keywords: KPCC President, K Sudhakaran, Politics, CPM, Congress, Kerala News, Kannur News, Politics, Political News, Political War, CPM-Congress, CPM-Congress war of words in Kannur.
< !- START disable copy paste -->

Post a Comment