HC Verdict | സുപ്രധാന വിധി: വിവാഹ വാഗ്ദാനം നൽകി ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് ഹൈകോടതി

 


ഭുവനേശ്വർ: (www.kvartha.com) ചില കാരണങ്ങളാൽ യാഥാർഥ്യമാക്കാൻ കഴിയാത്ത വിവാഹ വാഗ്ദാനം നൽകി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധം പുലർത്തിയാൽ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഒറീസ ഹൈകോടതിയുടെ സുപ്രധാന വിധി. യുവാവിനെതിരായ ബലാത്സംഗക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. അതേസമയം വഞ്ചന ഉൾപ്പെടെയുള്ള മറ്റ് ആരോപണങ്ങൾ അന്വേഷണത്തിനായി വിടുകയാണെന്ന് ജസ്റ്റിസ് ആർകെ പട്നായിക് ഉത്തരവിൽ പറഞ്ഞു.

HC Verdict | സുപ്രധാന വിധി: വിവാഹ വാഗ്ദാനം നൽകി ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് ഹൈകോടതി

ഏതൊരു ബന്ധവും ആരംഭിക്കുന്നത് സൗഹൃദത്തിൽ നിന്നാണെന്നും ഈ ബന്ധം പുരോഗമിക്കുമെന്നും ഹൈകോടതി പറഞ്ഞു. പുരുഷൻ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. അതിനുശേഷം ബന്ധത്തിൽ വിള്ളൽ ഉണ്ടായാൽ, ബലാത്സംഗ ക്രിമിനൽ നിയമം പ്രയോഗിക്കാൻ കഴിയില്ല. വിവാഹ വാഗ്ദാനത്തിൽ സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

നല്ല ഉദ്ദേശത്തോടെയുള്ള എന്നാൽ പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനത്തെ ലംഘിക്കുന്നതും വിവാഹത്തെക്കുറിച്ചുള്ള തെറ്റായ വാഗ്ദാനവും തമ്മിൽ നല്ല വ്യത്യാസമുണ്ടെന്ന് ജസ്റ്റിസ് ആർകെ പട്നായിക് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി രണ്ട് പേർ ശാരീരിക ബന്ധത്തിലേർപ്പെടുകയും പിന്നീട് ഒരു കാരണവശാലും അത് നടക്കാതെ വരികയും ചെയ്താൽ അത് ബലാത്സംഗമാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളതായി ബെഞ്ച് അഭിപ്രായപ്പെട്ടു.

Keywords: News, National, Bhuvneshwar, Orissa High, Court Verdict, Investigation,   Consensual intercourse not assault if promise of marriage is broken, says Orissa High Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia