Complaint | കണ്ണൂര്‍ മെഡികല്‍ കോളജിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു മര്‍ദിച്ചതായി പരാതി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു മര്‍ദിച്ചതായി പരാതി. കാര്‍ഡിയോളജി വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന്‍ കുളപുറത്തെ പി സന്തോഷിനെ (50) ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ അക്രമിച്ചെന്നാണ് പരാതി. അതീവ ഗുരുതരാവസ്ഥയിലാകുന്നവരെ പരിചരിക്കുന്ന സിസിയുവിലേക്ക് രോഗിയെ കാണാന്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മുസമ്മില്‍ എന്നയാളാണ് മര്‍ദിച്ചതെന്നാണ് ആരോപണം.
       
Complaint | കണ്ണൂര്‍ മെഡികല്‍ കോളജിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു മര്‍ദിച്ചതായി പരാതി

ഡോക്ടര്‍മാരുടെ പ്രത്യേക അനുമതിയോടെ മാത്രമെ സിസിയുവിലേക്ക് കടന്ന് രോഗികളെ കാണാന്‍ അനുവദിക്കാറുളളൂ. ഇതുപറഞ്ഞ് മുസമ്മലിലെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വാക് തര്‍ക്കത്തിനിടെ മര്‍ദിച്ചുവെന്നാണ് പരാതി. സന്തോഷിനെ മെഡികല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡികല്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സെക്യൂരിറ്റി എംപ്ലോയീസ് അസോസിയേഷന്‍ (സി ഐ ടി യു) സെക്രടറി മടപ്പളളി ബാലകൃഷ്ണന്‍ പ്രതിഷേധിച്ചു.

Keywords: Pariyaram, Crime, Medical College Kannur, Kerala News, Knanur News, Crime, Assault, Complaint that security guard of Kannur Medical College assaulted.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia