സംഭവത്തിന് പിന്നാലെ അപകടത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചതായി രാജ്യത്തിന്റെ വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സെന്‍ട്രല്‍ കൊളംബിയയിലെ മെറ്റാ ഡിപ്പാര്‍ട്ട്മെന്റിലെ സൈനിക താവളത്തില്‍ പരിശീലനത്തിനിടെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്.
2 dead after Colombian Air Force planes collide in mid-air during training in Villavicencio, #Colombia pic.twitter.com/n1xiYPQBMy
— Bikash Kumar Jha (@bikash_jha_) July 1, 2023
10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ. പറക്കുന്നതിനിടെ ഇരു വിമാനങ്ങളും കൂട്ടിയിടിക്കുന്നതും തുടര്‍ന്ന് തീപ്പിടിത്തം ഉണ്ടാവുകയും വിമാനം താഴെ വീഴുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
Keywords: Plane Collision, Colombia, Viral Video, Accident, Colombia Plane Collision, Colombian Air Force, Colombia Plane Collision Video: Two Dead After Colombian Air Force Aircraft Collide in Mid-Air During.
< !- START disable copy paste -->