Follow KVARTHA on Google news Follow Us!
ad

Conflict | 'വാക്കേറ്റം കൂടിയതോടെ ബീച് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ ഏറ്റുമുട്ടി'; ചികിത്സയ്ക്കായി കാത്തുനിന്ന് രോഗികള്‍

'വൈകി വന്നത് ചോദ്യം ചെയ്തതോടെ അടിപിടിയായി' Clash, House Surgeons, Kozhikode, Beach Hospital
കോഴിക്കോട്: (www.kvartha.com) ഗവ.ജെനറല്‍ (ബീച്) ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയതായി ആരോപണം. ഒരാള്‍ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിന് ഇടയായതെന്നാണ് വിവരം. 

ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്‌നങ്ങള്‍ അരമണിക്കൂറോളം നീണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അടിപിടിയെ തുടര്‍ന്ന് ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു. 

അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ മുന്‍പില്‍ തുടങ്ങിയ വാക്കേറ്റവും അടിപിടിയും ഹൗസ് സര്‍ജന്‍മാരുടെ മുറിയിലും തുടര്‍ന്നതായാണ് വിവരം. പിന്നീട് അത്യാഹിത വിഭാഗത്തിലെ ഡ്യൂടി ഡോക്ടര്‍ ഉള്‍പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. 

നെഞ്ചുവേദനയെ തുടര്‍ന്ന് എത്തിയവര്‍, തലകറക്കത്തെ തുടര്‍ന്ന് വന്ന കെഎസ്ആര്‍ടിസി ജീവനക്കാരന്‍, കാലിനു മുറിവേറ്റു വന്ന തലക്കുളത്തൂരിലെ വീട്ടമ്മ തുടങ്ങി 30 ലേറെ പേരാണ് അത്യാഹിത വിഭാഗത്തിനു സമീപം ചികിത്സ കാത്തുനിന്നത്. 

ശബ്ദം കേട്ട് നോക്കുമ്പോഴും ഒരു ഹൗസ് സര്‍ജന്‍ മറ്റൊരു ഹൗസ് സര്‍ജനെ അടിക്കുന്നതാണ് കണ്ടതെന്ന് ഇവിടെ ഉണ്ടായിരുന്ന ബീച് ആശുപത്രി പൗരസമിതി ജെനറല്‍ സെക്രടറി സലാം വെള്ളയില്‍ പറഞ്ഞു. വഴക്കിനിടെ ഒരു ഹൗസ് സര്‍ജന്റെ ഷര്‍ടും കീറിപ്പോയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും രോഗികള്‍ക്ക് ചികിത്സ വൈകിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

News, Kerala, Kerala-News, News-Malayalam, Clash, House Surgeons, Kozhikode, Beach Hospital, Clash Between House Surgeons in Kozhikode Beach Hospital.


Keywords: News, Kerala, Kerala-News, News-Malayalam, Clash, House Surgeons, Kozhikode, Beach Hospital, Clash Between House Surgeons in Kozhikode Beach Hospital.

Post a Comment