Punishment | 'ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കിന്റര്‍ഗാര്‍ഡനിലെ കുട്ടിയെ കൊലപ്പെടുത്തി'; അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കി ചൈനീസ് സര്‍കാര്‍

 


ബെയ്ജിങ്: (www.kvartha.com) ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കിന്റര്‍ഗാര്‍ഡനിലെ കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസില്‍ അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കി ചൈനീസ് സര്‍കാര്‍. 39 കാരിയായ വാങ് യുന്നിനെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 

അധ്യാപിക കുട്ടികളുടെ ഭക്ഷണത്തില്‍ സോഡിയം നൈട്രൈറ്റ് കലര്‍ത്തിയെന്നാണ് കണ്ടെത്തല്‍. 9 മാസത്തെ തടവുശിക്ഷയായിരുന്നു അധ്യാപികയ്ക്ക് ആദ്യം ലഭിച്ചത്. പിന്നാലെ 2020 സെപ്റ്റംബറില്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

2019 മാര്‍ടിലാണ് സംഭവങ്ങളുടെ ആരംഭം. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മറ്റൊരു അധ്യാപികയുമായി വാങ് യുന്‍ വഴക്കിട്ടു. പിന്നാലെ ഇവര്‍ സോഡിയം നൈട്രേറ്റ് വാങ്ങുകയും പിറ്റേദിവസം കിന്‍ഡര്‍ഗാര്‍ഡിനിലെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ ഇത് കലര്‍ത്തുകയുമായിരുന്നുവെന്നാണ് റിപോര്‍ട്.

വൈകാതെ, 2020 ജനുവരിയില്‍ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ഇവിടത്തെ ഒരു കുട്ടി മരിച്ചു. 24 കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് അധ്യാപിക സോഡിയം നൈട്രറ്റ് കലര്‍ത്തിയത് കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപോര്‍ട് ചെയ്തിരിക്കുന്നത്. 

Punishment | 'ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കിന്റര്‍ഗാര്‍ഡനിലെ കുട്ടിയെ കൊലപ്പെടുത്തി'; അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കി ചൈനീസ് സര്‍കാര്‍


Keywords:  News, World, World-News, Crime, Crime-News, China, Kindergarten, Teacher,  Poison, Students, Chinese kindergarten teacher murdered after poisoning students, killing 1.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia