ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഒരു നാടാണ് കേരളം. സര്‍കാരിന്റെ നയമാണ് ഇതിന് പ്രധാന കാരണം. സാമൂഹ്യവിരുദ്ധരോട് ഒരുവിട്ടുവീഴ്ചയും സര്‍കാര്‍ കാണിക്കില്ല. എല്‍ഡിഎഫ് ഭരണത്തില്‍ ജനങ്ങളുടെ സന്തത സഹചാരിയായി പൊലീസ് മാറിയിട്ടുണ്ട്. ഏതു കാര്യത്തിനും നിര്‍ഭയമായി പൊലീസിനെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് ജനങ്ങള്‍ മാറിയിരിക്കുകയാണ്. എന്നാല്‍
ചെറിയ വിഭാഗം ഇതിന് എതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരക്കാരെ സേനയില്‍ നിന്ന് ഒഴിവാക്കുന്ന നടപടി സ്വീകരിച്ചു വരികയാണ്.
സേനയിലുളള ഓരോരുത്തരും അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ഇതുണ്ടാകണം. അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സേനയാണ് നമ്മുടെ സങ്കല്‍പത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ 8.30ന് പതാക ഉയര്‍ത്തല്‍, രക്തസാക്ഷി അനുസ്മരണം, ഒന്‍പതിന് രജിസ്ട്രേഷന്‍ എന്നിവ നടന്നു. ഉദ്ഘാടന പരിപാടിയില്‍ കെപിഎ സംസ്ഥാന പ്രസിഡന്റ് എസ് ആര്‍ ഷിനോദാസ് അധ്യക്ഷനായി. സംസ്ഥാന പൊലീസ് മേധാവി ഡോ. ശെയ്ഖ് ദര്‍വേശ് സാഹിബ് മുഖ്യപ്രഭാഷണം നടത്തി.
എഡിജിപി എംആര്‍ അജിത്ത് കുമാര്‍, നോര്‍ത് സോണ്‍ ഐജി നീരജ് ഗുപ്ത, കണ്ണൂര്‍ റേന്‍ജ് ഡിഐജി പുട്ട വിമലാദിത്യ, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ അജിത്ത് കുമാര്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന നിര്‍വാഹക സമിതിയംഗം എംകെ സാഹിദ അനുശോചന പ്രമേയവും ജെനറല്‍ സെക്രടറി കെപി പ്രവീണ്‍ സംഘടനാ റിപോര്‍ടും സംസ്ഥാന ട്രഷറര്‍ എം സുധീര്‍ഖാന്‍ വരവ് ചിലവ് കണക്കും സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ വി പ്രവീഷ് പ്രമേയങ്ങളും അവതരിപ്പിച്ചു.
Keywords: Kerala News, Kannur News, Malayalam News, Pinarayi Vijayan, Chief Minister said that if anyone dares to take law into hands, they will to pay heavy price.