SWISS-TOWER 24/07/2023

CM Pinarayi | വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കൗമാര പ്രതിഭകളെ മുഖ്യമന്ത്രി അനുമോദിച്ചു; കുശലാന്വേഷണം നടത്തി സര്‍കാരിന്റെ പിന്തുണയും വാഗ്ദാനം ചെയ്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കൗമാര പ്രതിഭകളെ മുഖ്യമന്ത്രി പിണറായി വിജയന്‍  പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ അനുമോദിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പെരളശ്ശേരി എ കെ ജി സ്മാരക ജി എച് എസ്, പിണറായി എ കെ ജി മെമോറിയല്‍ ജി എച് എസ് എന്നിവിടങ്ങളിലെ ഒമ്പത് കുട്ടികളെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പേന നല്‍കി ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്ക് അനുമോദിച്ചത്. പാര്‍കര്‍ പേനകളാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് നല്‍കിയത്.
Aster mims 04/11/2022

ദേശീയ റോള്‍പ്ലെ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി എ കെ ജി സ്മാരക ജി എച് എസ് എസിലെ എന്‍ എസ് ദീപ്ത, ഗസന്‍ ഫാബിയോ, കെ നന്മ, എസ് ശ്രീദ, അമൃത് കിരണ്‍ എന്നിവരെയും പിണറായി എ കെ ജി മെമോറിയല്‍ ജി എച് എസ് എസില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 1200 മാര്‍ക് നേടിയ വേദ പ്രവീണ്‍, ഇതേ സ്‌കൂളില്‍ നിന്ന് ദേശിയ ചെസ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഇ ടി സ്വരൂപ, ദേശീയ യോഗ ഒളിംപാഡില്‍ പങ്കെടുത്ത പി അനഘ, സംസ്ഥാന പവര്‍ ലിഫ്റ്റിംഗില്‍ വെങ്കല മെഡല്‍ നേടിയ ടി കെ അനുവിന്ദ് എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയത്. 

പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഏവരെയും അഭിനന്ദിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. കൂടുതല്‍ മികവിലേക്കെത്താന്‍ സര്‍കാരിന്റെ പിന്തുണയും അദ്ദേഹം കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്തു. 

രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചതോടെയാണ് ഇവിടെ എത്തിയതെന്നും അംഗീകാരം ലഭിച്ചത് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായെന്നും പിണറായി സ്‌കൂള്‍ പ്രിന്‍സിപല്‍ ആര്‍ ഉഷ നന്ദിനി പറഞ്ഞു.

CM Pinarayi | വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കൗമാര പ്രതിഭകളെ മുഖ്യമന്ത്രി അനുമോദിച്ചു; കുശലാന്വേഷണം നടത്തി സര്‍കാരിന്റെ പിന്തുണയും വാഗ്ദാനം ചെയ്തു



Keywords:  News, Kerala, Kerala-News, News-Malayalam, Chief Minister, Felicitated, Young Talents, Pinarayi Vijayan, Chief Minister felicitated the young talents who proved their excellence.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia