SWISS-TOWER 24/07/2023

Woman Died | 'മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനില്‍നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു'; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com)  ട്രെയിനില്‍നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. ചെന്നൈ സ്വദേശി പ്രീതി (22) ആണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് യുവതി അപകടത്തില്‍പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ രണ്ടിന് ചെന്നൈ ഇന്ദിരാ നഗര്‍ സ്റ്റേഷന് സമീപമായിരുന്നു അപകടം. പെണ്‍കുട്ടി ട്രെയിനില്‍ വാതിലിന് സമീപം നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ രണ്ടുപേരെത്തി ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുമായുള്ള പിടിവലിക്കിടെയാണ് പ്രീതി ട്രെയിനില്‍ നിന്നുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തുടര്‍ന്ന് യുവതിയുടെ  ഫോണ്‍ മോഷ്ടാക്കള്‍ തട്ടിയെടുത്തിരുന്നു. പിന്നീട് ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മണിമാരന്‍, വിഘ്‌നേഷ് എന്നിവരാണ് അറസ്റ്റിലായത്. 
Aster mims 04/11/2022

Woman Died | 'മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനില്‍നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു'; 2 പേര്‍ അറസ്റ്റില്‍



Keywords:  News, National, National-News, Accident-News, Chennai, Woman, Falls, Train, Mobile, Snatchers, Died, Chennai woman falls off train while resisting mobile snatchers, dies.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia