Cheating case | ട്രാവല്‍ ഏജന്‍സിയെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു
Jul 23, 2023, 21:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) ഓണ്‍ലൈനില്‍ വിമാന ടികറ്റ് ആവശ്യപ്പെട്ടയാള്‍ക്ക് ടികറ്റെടുത്ത് കൊടുത്ത ട്രാവല്‍ ഏജന്‍സിയെ പണം നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്‍തിക്കിനെതിരെയാണ് കേസെടുത്തത്.

കണ്ണൂര്‍ കാല്‍ടെക്സ് പരിസരത്തെ സാന്‍ഡ മോണിക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനമാണ് തട്ടിപ്പിനിരയായത്. അഞ്ചുലക്ഷത്തിന്റെ നഷ്ടമുണ്ടായെന്നാണ് ഉടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സാന്‍ഫ്രാസിസ് കോയില്‍ നിന്നും ഡെല്‍ഹിയിലേക്ക് വിമാന ടികറ്റ് വേണമെന്ന് കാര്‍തിക്ക് ആവശ്യപ്പെടുകയായിരുന്നു. ഇതു പ്രകാരം ടികറ്റെടുത്തു നല്‍കിയെങ്കിലും ഓണ്‍ ലൈനായി പണം അയച്ചുതരാമെന്ന് പറഞ്ഞിട്ട് നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.
Keywords: Cheating case against youth, Kannur, News, Cheating case, Complaint, Police, Online, Flight, Ticket, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.