Follow KVARTHA on Google news Follow Us!
ad

Jobs | ചണ്ഡീഗഢിൽ സർക്കാർ അധ്യാപകനാകാൻ അവസരം; 293 ഒഴിവുകൾ; വിശദമായി അറിയാം

ജൂലൈ 20 മുതൽ അപേക്ഷാ നടപടികൾ ആരംഭിക്കും JBT Teachers, Online Recruitment, Vacancies, Jobs, തൊഴിൽ വാർത്തകൾ
ചണ്ഡീഗഡ്: (www.kvartha.com) സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷവാർത്ത. ജൂനിയർ ബേസിക് ട്രെയിനിംഗ് (JBT - പ്രൈമറി ടീച്ചർ ക്ലാസ് ഒന്ന് മുതൽ അഞ്ച് വരെ) തസ്തികകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. https://www(dot)chdeducation(dot)gov(dot)in/ എന്ന വെബ്‌സൈറ്റിൽ ജൂലൈ 20 മുതൽ ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിക്കും. 293 ഒഴിവുകളാണുള്ളത്.

News, National, Chandigarh, JBT teachers, Online Recruitment, Vacancies, Jobs,  Chandigarh issues recruitment notice for 293 JBT teachers.

പ്രധാനപ്പെട്ട തീയതികൾ

അപേക്ഷ ആരംഭിക്കുന്നത്- ജൂലൈ 20
അപേക്ഷിക്കേണ്ട അവസാന തീയതി - ഓഗസ്റ്റ് 14
ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി - ഓഗസ്റ്റ് 17

ഒഴിവുകളുടെ വിശദാംശങ്ങൾ

ജനറൽ -149
ഒ ബി സി - 56
എസ്‌സി - 59
ഇ ഡബ്ള്യു എസ് - 29

വിദ്യാഭ്യാസ യോഗ്യത

* എൻസിടിഇ അംഗീകരിച്ച രണ്ട് വർഷത്തിൽ കുറയാത്ത ദൈർഘ്യമുള്ള അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും തത്തുല്യവും പ്രാഥമിക വിദ്യാഭ്യാസത്തിൽ ഡിപ്ലോമയും (ഡി ഇ ഐ എഡ്)

* കുറഞ്ഞത് 50% മാർക്കോടെ ബിരുദവും ബാച്ചിലർ ഓഫ് എഡ്യുക്കേഷനും (ബി എഡ്).

* എൻസിടിഇ രൂപപ്പെടുത്തിയ മാർഗനിർദേശങ്ങൾക്കനുസൃതമായി നടത്തുന്ന കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയിൽ വിജയം

പ്രായപരിധി

21 മുതൽ 37 വയസ് വരെ

തിരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ് ഉണ്ടായിരിക്കും. 150 മാർക്കിന്റേതായിരിക്കും ഈ പരീക്ഷ. പരീക്ഷയിൽ വിജയിക്കാൻ കുറഞ്ഞത് 40 ശതമാനം മാർക്ക് നേടണം. അഭിമുഖം നടത്തില്ല.

അപേക്ഷ ഫീസ്

എസ്‌സി- 500 രൂപ
മറ്റുള്ളവർ- 1000 രൂപ.

Keywords: News, National, Chandigarh, JBT teachers, Online Recruitment, Vacancies, Jobs,  Chandigarh issues recruitment notice for 293 JBT teachers.
< !- START disable copy paste -->

Post a Comment