Follow KVARTHA on Google news Follow Us!
ad

MB Rajesh | ചാലക്കുടിയില്‍ ബ്യൂടി പാര്‍ലര്‍ ഉടമയായ സ്ത്രീയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തെന്ന കേസ്; കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി എംബി രാജേഷ്

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത് 72 ദിവസം Shella Sunni, Drug Case, Cheating, Excise, Arrest, Beauty Parlour Owner
കോട്ടയം: (www.kvartha.com) ചാലക്കുടിയില്‍ ബ്യൂടി പാര്‍ലര്‍ ഉടമയായ സ്ത്രീയില്‍നിന്നു ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തെന്ന കേസ് കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എക്‌സൈസ് പരിശോധനകളെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍:

സംഭവത്തില്‍ എക്‌സൈസ് തന്നെ ഒരു വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്, ഇവരെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയത്. ഇപ്പോള്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ ഉണ്ടാകില്ല.- എന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന് കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് വന്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. ചാലക്കുടി ഷീ സ്‌റ്റൈല്‍ ബ്യൂടി പാര്‍ലര്‍ ഉടമയായ ഷീലയുടെ ബാഗില്‍നിന്ന് എക്‌സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപോര്‍ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ഇതിനു പിന്നാലെ, ഷീല എല്‍ എസ് ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാള്‍ക്കായി എക് സൈസ് വകുപ്പ് അന്വേഷമം തുടങ്ങി. ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ് കോടതികളില്‍ നിന്ന് ഷീലയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് ഹൈകോടതിയില്‍നിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്. മേയ് 12ന് കാക്കനാട് റീജനല്‍ ലാബില്‍ നിന്നുള്ള പരിശോധനാ റിപോര്‍ട് പുറത്തുവന്നെങ്കിലും ഇപ്പോഴാണ് കോപി കൈവശം കിട്ടിയത്. അതേസമയം തന്നെ കുടുക്കിയതിന് പിന്നില്‍ ബന്ധുക്കളാണെന്ന സംശയം ഷീല പ്രകടിപ്പിച്ചു.

കേസ് ഇങ്ങനെ:

ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവത്തെ കുറിച്ച് എക്‌സൈസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ചാലക്കുടി എക്‌സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബ്യൂടി പാര്‍ലര്‍ ഉടമയെ ഒരു ലക്ഷം രൂപയുടെ ലഹരി ലഹരിമരുന്നുമായി പിടികൂടി എന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. 28ന് സംഭവം വലിയ വാര്‍ത്തയായി. ചാലക്കുടി പ്രധാന പാതയില്‍ ടൗണ്‍ഹാളിന് എതിര്‍വശത്താണ് ഷീലയുടെ ബ്യൂടി പാര്‍ലര്‍. ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Chalakudy Drug Case; Minister MB Rajesh Ensures Strict Action As Beauty Parlour Owner Jailed case, Kottayam, News,  Shella Sunni, Drug Case, Cheating, Excise, Arrest, Beauty Parlour Owner , Court, Bail, Kerala

ബ്യൂടി പാര്‍ലറിന്റെ മറവിലായിരുന്നു ലഹരി വില്‍പനയെന്നും പാര്‍ലറിലെത്തുന്ന യുവതികളെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും എക്‌സൈസ് വ്യക്തമാക്കിയിരുന്നു. സ്റ്റാംപുകള്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതടക്കം കൃത്യമായ വിവരമാണ് ലഭിച്ചതെന്ന് എക്‌സൈസ് പറയുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ ഉള്ളില്‍ ചെറിയൊരു അറയില്‍ 12 സ്റ്റാംപുകള്‍ കണ്ടു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും സ്റ്റാംപുകള്‍ കാക്കനാട് റീജനല്‍ ലാബിലേക്ക് പരിശോധനയ്ക്കയച്ചെന്നുമാണ് എക്‌സൈസ് വിശദീകരണം.

Keywords: Chalakudy Drug Case; Minister MB Rajesh Ensures Strict Action As Beauty Parlour Owner Jailed case, Kottayam, News,  Shella Sunni, Drug Case, Cheating, Excise, Arrest, Beauty Parlour Owner , Court, Bail, Kerala.

Post a Comment