SWISS-TOWER 24/07/2023

Killed | ഡെല്‍ഹിയില്‍ 25 കാരന്‍ കുത്തേറ്റ് മരിച്ചു; യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ജഫ്രാബാദില്‍ പട്ടാപ്പകല്‍ യുവാവ് കുത്തേറ്റ് മരിച്ചു. സല്‍മാന്‍ എന്ന 25 കാരനാണ് തിങ്കളാഴ്ച (17.07.2023) അതിദാരുണമായി കൊല്ലപ്പെട്ടത്. യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം. യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Aster mims 04/11/2022

നഗരമധ്യത്തിലെ ഞെട്ടിക്കുന്ന കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത്: പെണ്‍കുട്ടിയുടെ പിതാവും സഹോദരന്‍മാരും ചേര്‍ന്നാണ് സല്‍മാനെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലും കുത്തേറ്റ സല്‍മാന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സല്‍മാനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയിലാണ് പതിഞ്ഞത്.

യുവാവ് ബൈകില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. മറ്റു രണ്ടുപേരെ പിന്നിലിരുത്തി സല്‍മാന്‍ ബൈക് ഓടിച്ചുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ ഏതാനും പേര്‍ ചേര്‍ന്ന് ബൈക് തടഞ്ഞുനിര്‍ത്തി. തുടര്‍ന്നായിരുന്നു ക്രൂരമായ ആക്രമണം. 

കഴിഞ്ഞ രണ്ടു വര്‍ഷമായി സല്‍മാന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം തുടക്കം മുതലേ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പെണ്‍കുട്ടിയുടെ പിതാവ് മന്‍സൂര്‍, സഹോദരന്‍ മൊഹ്‌സിന്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സഹോദരന്‍ എന്നിവര്‍ ചേര്‍ന്ന് സല്‍മാനെ ആക്രമിച്ചത്. 

ഈ സമയം, യുവാവിന്റെ കൂടെ ഉണ്ടായിരുന്ന സല്‍മാന്റെ സുഹൃത്തുക്കള്‍ ഭയചകിതരായി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Killed | ഡെല്‍ഹിയില്‍ 25 കാരന്‍ കുത്തേറ്റ് മരിച്ചു; യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി



Keywords:  News, National, National-News, Crime, Crime-News, CCTV, Youth, Killed, Girlfriend, Family, Delhi, Jafrabad, Caught on CCTV: Man killed by girlfriend's family in Delhi's Jafrabad.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia