Bishop Pamplani | ലവ് ജിഹാദ്, നാര്‍കോടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക സഭക്ക് യോജിപ്പില്ലെന്ന് തലശ്ശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി
Jul 8, 2023, 15:22 IST
കോഴിക്കോട്: (www.kvartha.com) ലവ് ജിഹാദ്, നാര്‍കോടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക സഭക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കി തലശ്ശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കിയും പ്രണയക്കുരുക്കില്‍പ്പെടുത്തിയും വശത്താക്കുന്ന ചില സംഘങ്ങള്‍ ഉണ്ടാകാമെന്നും എന്നാലത് ഏതെങ്കിലും മതത്തിന്റെ ഭാഗമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഇക്കാര്യം വ്യക്തമാക്കിയത്. തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി കത്തോലിക സഭക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് അനുചിതമല്ലാത്ത നിലപാടുകള്‍ സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാംപ്ലാനിയുടെ വാക്കുകള്‍:
ജിഹാദ് എന്ന പദം ഒരു മതവിഭാഗത്തിന് വേദനാജനകമായ അര്‍ഥത്തില്‍ വ്യാഖ്യാനിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മയക്കുമരുന്നിന്റെ വ്യാപനം ഇവിടെ ശക്തമാണ്. അത് ഉപയോഗിച്ച് പലരേയും വഴി തെറ്റിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊരു മതവിഭാഗത്തിന്റെ പങ്കില്ലെന്നാണ് വിശ്വാസം.
കാസ ഇതുവരെ ഞങ്ങളുടെ പിന്തുണ ചോദിച്ച് വന്നിട്ടില്ല. ഔദ്യോഗിക സംഘടനയായി അവരെ എവിടെയും സഭ ഏറ്റുപറഞ്ഞിട്ടില്ല. അതില്‍ പുരോഹിതര്‍ ഉണ്ടാകാം, പക്ഷേ സഭ അതിനെ അംഗീകരിച്ചിട്ടില്ല.
ഇസ്ലാമോഫോബിയ പടര്‍ത്തുന്ന നിലപാട് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. കാരണം, അത് ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് അനുചിതമല്ലെന്ന് തിരിച്ചറിയാനുള്ള വിവേകം ഞങ്ങള്‍ക്കുണ്ട് -എന്നും പാംപ്ലാനി പറഞ്ഞു.

Keywords: Catholic Church has no position to spread islamophobia says Bishop Pamplani, Kozhikode, News, Catholic Church, Bishop Pamplani, Channel, Islamophobia, Interview, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.