Dead Body | ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം 'കാണാതായ' യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍

 


ADVERTISEMENT

തിരുവല്ല: (www.kvartha.com) ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ കണ്ടെത്തി. തിരുവല്ല താലൂക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തുകലശ്ശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ എസ് ബിജു(36) വിന്റെ മൃതദേഹമാണ് ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരിച്ച നിലയില്‍ ബിജുവിനെ കണ്ടെത്തുന്നത്.

ഈ മാസം പതിനാലാം തീയതി ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ പതിനാറാം തീയതി കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് ആശുപത്രിയില്‍ ഉള്‍പെടെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Dead Body | ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം 'കാണാതായ' യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍

ഇതിനിടെയാണ് ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തിരുവല്ല പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Keywords:  Body of missing youth found in Hospital Lift, Pathanamthitta, News, Missing, Hospital, Treatment, Complaint, Police, Case, Probe, Dead Body, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia