Black flag | മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കണം; മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാണിച്ച് എം എസ് എഫ്, യൂത് ലീഗ് പ്രവര്‍ത്തകര്‍, 4 പേര്‍ അറസ്റ്റില്‍

 


കോഴിക്കോട്: (www.kvartha.com) മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാണിച്ച് എം എസ് എഫ്, യൂത് ലീഗ് പ്രവര്‍ത്തകര്‍. മുക്കം റോഡ് ജന്‍ക്ഷനിലാണ് എം എസ് എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

നഗരത്തില്‍നിന്നു മുക്കം ഭാഗത്തേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന മന്ത്രിക്ക് നേരെ കുന്നമംഗലം നിയോജകമണ്ഡലം എം എസ് എഫ് കമിറ്റിയുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.

Black flag | മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കണം; മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാണിച്ച് എം എസ് എഫ്, യൂത് ലീഗ് പ്രവര്‍ത്തകര്‍, 4 പേര്‍ അറസ്റ്റില്‍

അതേസമയം മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് യൂത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന്, ഷശംനാദ്, സുനീര്‍, നംശിദ്, ശിഹാബുദ്ദീന്‍ എന്നീ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു.

Keywords:  Black flag against minister V Sivankutty, Kozhikode, News, Education, Plus One Seat, Black Flag, Minister V Sivankutty, MSF, Youth League, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia