പട്‌ന: (www.kvartha.com) ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഹാര്‍ സഹകരണ മന്ത്രി സുരേന്ദ്ര പ്രസാദ് യാദവ്. തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് സുരേന്ദ്ര പ്രസാദ് യാദവ് പൊലീസില്‍ പരാതി നല്‍കി. താന്‍ ഉടന്‍ തന്നെ കൊല്ലപ്പെട്ടേക്കുമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്ര പ്രസാദ് പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.
ജാതി പ്രശ്നത്തിന്റെ പേരില്‍ ചിലര്‍ തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നുണ്ടെന്നും തന്നെ കൊലപ്പെടുത്തുന്നവര്‍ക്ക് പ്രതികള്‍ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വൈകാതെ താന്‍ കൊല്ലപ്പെട്ടേക്കാമെന്നും സുരേന്ദ്ര പ്രസാദ് പറഞ്ഞതായി 'ഇന്‍ഡ്യ ടുഡേ' റിപോര്‍ട് ചെയ്യുന്നു.
മന്ത്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ റാംപൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് എസ്എസ്പി (Kb) ആശിഷ് ഭാരതി പറഞ്ഞു. ധന്വന്ത് സിംഗ് എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
'കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തതില്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടിന് (Kb) നന്ദി പറയുന്നു. എന്റെ ജീവന് ഭീഷണിയുണ്ട്. ഞാന്‍ കൊല്ലപ്പെട്ടേക്കാം. എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നവരെ എനിക്കറിയാം. എന്നെ കൊല്ലാന്‍ പ്രതി 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്' - മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'വാടക കൊലയാളികളുടെ സഹായത്തോടെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. വധഭീഷണികള്‍ക്ക് പിന്നില്‍ ജാതി പ്രശ്നങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇതൊരു വലിയ കാര്യമായി ഞാന്‍ കാണുന്നില്ല. ഇവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കട്ടെ'- മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Complaint, Bihar Minister, Life Threat, Caste Issues, Surendra Prasad Yadav, Bihar minister says he might be killed over caste issues.