SWISS-TOWER 24/07/2023

Eating Challenge | തീറ്റ മത്സരത്തില്‍ ജയിക്കാന്‍ വാശിയോടെ അകത്താക്കി മൊമൊസ്; പിന്നാലെ യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

പട്‌ന: (www.kvartha.com) തീറ്റ മത്സരത്തില്‍ ജയിക്കാന്‍ വാശിയോടെ മൊമൊസ് അകത്താക്കിയതിന് പിന്നാലെ 25 കാരന് ദാരുണാന്ത്യം. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ബിപിന്‍ കുമാര്‍ പസ്വാന്‍ ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ഉല്ലസിക്കുന്നതിനിടെ മല്‍സരത്തില്‍ പങ്കെടുത്ത് ധാരാളം മൊമൊസ് കഴിച്ച യുവാവ് വൈകാതെ ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
Aster mims 04/11/2022

Eating Challenge | തീറ്റ മത്സരത്തില്‍ ജയിക്കാന്‍ വാശിയോടെ അകത്താക്കി മൊമൊസ്; പിന്നാലെ യുവാവിന് ദാരുണാന്ത്യം


എന്നാല്‍ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് രംഗത്തെത്തി. മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന കടയിലാണ് മരിച്ച ബിപിന്‍ കുമാര്‍ പസ്വാന്‍ ജോലി ചെയ്തിരുന്നത്. പതിവുപോലെ ജോലി കഴിഞ്ഞ് ഇരിക്കുന്നതിനിടെയാണ് ഏറ്റവുമധികം മൊമൊസ് ആര്‍ക്കാണ് കഴിക്കാന്‍ സാധിക്കുകയെന്ന് കൂട്ടുകാര്‍ക്കിടയില്‍ സംസാരമുയര്‍ന്നതെന്നും ഇതോടെ മല്‍സരം നടത്താമെന്ന് തീരുമാനിച്ചുവെന്നുമാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eating Challenge | തീറ്റ മത്സരത്തില്‍ ജയിക്കാന്‍ വാശിയോടെ അകത്താക്കി മൊമൊസ്; പിന്നാലെ യുവാവിന് ദാരുണാന്ത്യം


Keywords:  News, National, National-News, Local-News, Regional-News, Bihar, Youth Died, Momos, Eating Challenge, Friends, Father, Allegation, Bihar Man Dies in 'Momo Eating Challenge' With Friends, Father Alleges Conspiracy.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia