Heart Emojis | ഇനി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട് ഇമോജി അയച്ചാല്‍ പണികിട്ടും; കുറ്റകരമാക്കി സഊദി അറേബ്യയും കുവൈതും

 


ADVERTISEMENT

റിയാദ്: (www.kvartha.com) ഇനി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട് ഇമോജി അയച്ചാല്‍ പണികിട്ടും. വാട്സ് ആപ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കിയിരിക്കുകയാണ് സഊദി അറേബ്യയും കുവൈതും.

കുവൈതില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത് അഭിഭാഷകന്‍ ഹയാ അല്‍ ശലാഹി പറഞ്ഞു.

ഹാര്‍ട് ഇമോജി അയക്കുന്നത് പീഡനം ആയാണ് സഊദിയില്‍ കണക്കാക്കുക. അതിനാല്‍ സഊദിയിലും ഹാര്‍ട് ഇമോജി അയക്കുന്നവരെ ജയിലിലടക്കും. കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം സഊദി റിയാല്‍ പിഴയും ലഭിക്കും. നിയമലംഘനം ആവര്‍ത്തിക്കുമ്പോള്‍ പിഴത്തുക 300,000 സഊദി റിയാലായി ഉയരുകയും അഞ്ചുവര്‍ഷം തടവ് ശിക്ഷയും ലഭിക്കും.

ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന ചില ചിത്രങ്ങള്‍ക്കും പദപ്രയോഗങ്ങള്‍ക്കുമെതിരെ ഒരാള്‍ കേസ് ഫയല്‍ ചെയ്താല്‍ അത് പീഡന പരാതിയില്‍ ഉള്‍പെടുമെന്ന് സഊദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം അല്‍ മൊതാസ് കുത്ബി പറഞ്ഞു.

Heart Emojis | ഇനി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട് ഇമോജി അയച്ചാല്‍ പണികിട്ടും; കുറ്റകരമാക്കി സഊദി അറേബ്യയും കുവൈതും


Keywords:  News, Gulf, Gulf-News, Technology, Technology-News, Heart Emojis, Girls, Jail, Kuwait, Saudi Arabia, Beware! Sending heart emojis to girls can land you in jail in Kuwait, Saudi Arabia.


 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia