Arrested | 'ഡോക്ടറായും എന്‍ജിനീയറായും വിലസി വിവാഹം കഴിച്ചത് 15 സ്ത്രീകളെ'; ഒടുവില്‍ യുവതിയുടെ പരാതിയില്‍ തട്ടിപ്പുവീരനെ പൊലീസ് അറസ്റ്റുചെയ്തു

 


മൈസൂര്‍: (www.kvartha.com) ഡോക്ടറായും എന്‍ജിനീയറായും വിലസി 2014 മുതല്‍ വിവാഹം കഴിച്ചത് 15 സ്ത്രീകളെ. ഒടുവില്‍ യുവതിയുടെ പരാതിയില്‍ തട്ടിപ്പുവീരനെ പൊലീസ് അറസ്റ്റുചെയ്തു. മൈസൂര്‍  സിറ്റി പൊലീസ് ആണ് ബെംഗ്ലൂര്‍ ബനശങ്കരി സ്വദേശിയായ മഹേഷ് നായക് (35) എന്നയാളെ ശനിയാഴ്ച തുമക്കുരുവില്‍ നിന്നും അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ വിവാഹം ചെയ്ത മൈസൂര്‍ സ്വദേശിനിയും സോഫ് റ്റ് വെയര്‍ എന്‍ജിനീയറുമായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മാട്രിമോണിയല്‍ സൈറ്റുകളില്‍ എന്‍ജിനീയറും ഡോക്ടറുമായി പ്രൊഫൈല്‍ സൃഷ്ടിച്ചാണ് മഹേഷ് സ്ത്രീകളെ ചതിയില്‍പ്പെടുത്തിയിരുന്നത്. പുതിയ ക്ലിനിക് തുടങ്ങാനെന്ന പേരില്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചപ്പോഴാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പണവും ആഭരണങ്ങളും മഹേഷ് കവര്‍ന്നിരുന്നു.

ഡോക്ടറാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ തുമക്കുരുവില്‍ ഒരു വ്യാജക്ലിനിക് ആരംഭിക്കുകയും ഇവിടെ ഒരു നഴ്‌സിനെ ജോലിക്ക് നിയോഗിക്കുകയും ചെയ്തു. വിവാഹം ചെയ്ത നാലുപേരില്‍ ഇയാള്‍ക്ക് കുട്ടികളുണ്ട്. സമാനമായ രീതിയില്‍ ഇയാള്‍ വഞ്ചിച്ച മറ്റൊരു യുവതികൂടി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Arrested | 'ഡോക്ടറായും എന്‍ജിനീയറായും വിലസി  വിവാഹം കഴിച്ചത് 15 സ്ത്രീകളെ'; ഒടുവില്‍ യുവതിയുടെ പരാതിയില്‍ തട്ടിപ്പുവീരനെ പൊലീസ് അറസ്റ്റുചെയ്തു

മഹേഷിന്റെ ഇംഗ്ലീഷ് മോശമാണെന്ന കാരണത്താല്‍ നിരവധിപേര്‍ ഇയാളുമായുള്ള വിവാഹ ആലോചനയില്‍നിന്ന് പിന്മാറിയിരുന്നു. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍പേര്‍ ഇയാളുടെ ചതിയില്‍പ്പെടുമായിരുന്നു. ഇയാള്‍ വിവാഹംചെയ്ത സ്ത്രീകളില്‍ മിക്കവരും ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും മികച്ച സാമ്പത്തിക ഭദ്രതയും ഉള്ളവരായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായാലും അപമാനഭാരമോര്‍ത്ത് പരാതിപ്പെടാന്‍ ആരും തയാറായിരുന്നില്ല.

Keywords:  Bengaluru resident marries at least 15 women by posing as doctor, engineer; arrested after nearly a decade, Mysuru, News, Cheating, Complaint, Police, Robbery, Matrimonial, Police, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia