Accidental Death | ബെംഗ്‌ളൂറില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം; വാഹനമോടിച്ചിരുന്ന യുവാവിന് പരുക്ക്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. ഒളവണ്ണ ചേളനിലം എംടി ഹൗസില്‍ പരേതനായ ജെ അബ്ദുല്‍ അസീസിന്റെ മകള്‍ ജെ ആദില (23) ആണ് മരിച്ചത്. ബെംഗളൂറിലെ ഒരു കംപനിയില്‍ ജീവനക്കാരിയാണ് ആദില. 

കാര്‍ ഓടിച്ചിരുന്ന അശ്വിന്‍ (25) പരുക്കുകളോടെ ബിഡദിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ചെ 3.30നായിരുന്നു അപകടം. ബെംഗ്‌ളൂറു- മൈസൂറു എക്‌സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്ക് സമീപം എത്തിയപ്പോള്‍ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് നിഗമനം. 

ആദിലയുടെ മൃതദേഹം ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: ശബീബ. സഹോദരങ്ങള്‍: ആശില്ല, ബാനു, ശാനിയ.
Aster_MIMS

Accidental Death | ബെംഗ്‌ളൂറില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം; വാഹനമോടിച്ചിരുന്ന യുവാവിന് പരുക്ക്


Keywords:  News, Kerala, Kerala-News, Accident-News, Bengaluru, Woman, Road Accident, Death, Kozhikode Native, Bengaluru: 23 Year Old Dies In Road Accident.

 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia