SWISS-TOWER 24/07/2023

Conjunctivitis | ചെങ്കണ്ണ്, ശ്രദ്ധ വേണം; വിവിധ തരങ്ങള്‍, ലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാ പ്രായക്കാരെയും ബാധിക്കുന്ന നേത്ര അണുബാധയാണ് ചെങ്കണ്ണ്. കണ്ണുകളോടെ വെളുത്ത ഭാഗവും കണ്‍പോളയുടെ ഉള്‍ഭാഗവും മൂടിയിരിക്കുന്ന കണ്‍ജങ്ക്റ്റിവ എന്ന നേര്‍ത്ത ചര്‍മത്തിന് വീക്കം സംഭവിക്കുന്ന അവസ്ഥയാണിത്. ചെങ്കണ്ണിനെ അഞ്ച് തരമായി വേര്‍തിരിക്കാം. ഏതു തരത്തിലുള്ള ചെങ്കണ്ണ് ആണ് കണ്ണിനെ ബാധിച്ചതെന്ന് മനസിലാക്കിയാല്‍ ഇത് ചികിത്സയെ എളുപ്പമാക്കും.
     
Conjunctivitis | ചെങ്കണ്ണ്, ശ്രദ്ധ വേണം; വിവിധ തരങ്ങള്‍, ലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം

അലര്‍ജി ചെങ്കണ്ണ്

പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെ തൊലി, പൊടി അല്ലെങ്കില്‍ പൂപ്പല്‍ പോലെയുള്ള പരിസ്ഥിതിയിലെ ഏതെങ്കിലും സാധനങ്ങള്‍ മൂലം അലര്‍ജിയിലൂടെ ഉണ്ടാകുന്നതാണ് ഇത്തരത്തിലുള്ള ചെങ്കണ്ണ്. കണ്ണുകളില്‍ ചൊറിച്ചില്‍, ചുവപ്പുനിറം, കണ്‍പോളകള്‍ വീര്‍ക്കുക, കണ്ണുകളില്‍ വെള്ളം നിറയുക എന്നിവയാണ് ലക്ഷണങ്ങള്‍. തുള്ളി മരുന്നുകളാണ് പ്രധാനമായും ചികിത്സയില്‍ ഉള്‍പ്പെടുന്നത്.

ബാക്റ്റീരിയ ചെങ്കണ്ണ്

സ്റ്റാഫൈലോകോക്കസ് ഓറിയസ്, സ്‌ട്രെപ്‌റ്റോകോക്കസ് ന്യൂമോണിയ അല്ലെങ്കില്‍ ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ ബാക്ടീരിയകള്‍ മൂലമാണ് ഈ ചെങ്കണ്ണ് ഉണ്ടാകുന്നത്. മഞ്ഞകലര്‍ന്നതോ പച്ചകലര്‍ന്നതോ ആയ നിറമുള്ള കണ്ണുകളില്‍ ചുവപ്പ്, ചൊറിച്ചില്‍, കണ്ണുകളില്‍ നിന്ന് കട്ടിയുള്ള ദ്രാവകം വരല്‍ എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. ആന്റി ബയോട്ടിക് തുള്ളി മരുന്നുകളാണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്.

വൈറല്‍ ചെങ്കണ്ണ്

അഡെനോവൈറസ്, ഹെര്‍പ്പസ് സിംപ്ലക്‌സ് വൈറസ് (HSV), അല്ലെങ്കില്‍ വരിസെല്ല-സോസ്റ്റര്‍ വൈറസ് (VZV) തുടങ്ങിയ വൈറസുകളാണ് ഇത്തരത്തിലുള്ള ചെങ്കണ്ണിന് കാരണമാകുന്നത്. പനി, വേദന തുടങ്ങിയ പൊതു പകര്‍ച്ചപ്പനി ലക്ഷണങ്ങളോടൊപ്പം ചുവപ്പ്, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് നീരൊഴുക്ക് എന്നിവയും ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ചികിത്സയില്‍ ആന്റി വൈറല്‍ തുള്ളി മരുന്നുകളും ഓയില്‍മെന്റുകളും ഉള്‍പ്പെടുന്നു.

കെമിക്കല്‍ ചെങ്കണ്ണ്

ക്ലോറിന്‍ അല്ലെങ്കില്‍ ഡിറ്റര്‍ജന്റുകള്‍ പോലുള്ള രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതാണ് ഇതിന് കാരണം. അമിതമായ കണ്ണുനീരിനൊപ്പം കണ്ണുകളില്‍ ചുവപ്പും ആണ് ലക്ഷണങ്ങള്‍. ചികിത്സയില്‍ സാധാരണയായി ലൂബ്രിക്കേറ്റിംഗ് തുള്ളികളും ഓയില്‍മെന്റുകളും ഉപയോഗിക്കുന്നു.

ജയന്റ് പാപ്പില്ലറി ചെങ്കണ്ണ്

കോണ്‍ടാക്റ്റ് ലെന്‍സുകളുമായോ കണ്ണിലെ അഴുക്ക് അല്ലെങ്കില്‍ പൊടിപടലങ്ങള്‍ പോലുള്ള ഏതെങ്കിലും വസ്തുക്കളോടുള്ള അലര്‍ജി മൂലമാണ് ഇത് സംഭവിക്കുന്നത്. കണ്ണുകളില്‍ ചൊറിച്ചിലും ചുവപ്പും കൂടാതെ പ്രകാശത്തോടുള്ള സംവേദനക്ഷമതയും കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കുമ്പോള്‍ കാഴ്ച മങ്ങുന്നതും ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ചികിത്സയില്‍ ആന്റി ബയോട്ടിക്കുകള്‍ ഉള്‍പ്പെടുന്നു.

ഏതു തരം ചെങ്കണ്ണാണ് നിങ്ങളെ ബാധിച്ചതെങ്കിലും ഡോക്ടറെ കാണുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഉചിതമായ ചികിത്സയിലൂടെ നിങ്ങള്‍ക്ക് കാഴ്ചക്കൊന്നും സംഭവിക്കാതെ തന്നെ ചെങ്കണ്ണ് ചികിത്സിക്കാന്‍ കഴിയും.

Keywords: Conjunctivitis, Treatment, Types, Allergic, Bacterial, Viral, Chemical, Causes, Health Tips, 5 types of red eye; You know which one is affected.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia