Theft | അഴിയൂരില്‍ മൊബൈല്‍ ഫോണ്‍ കടയില്‍ മോഷണം നടന്നതായി പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂമാഹി: (www.kvartha.com) അഴിയൂരില്‍ മൊബൈല്‍ ഫോണ്‍ കടയില്‍ മോഷണം നടന്നതായി പരാതി. ചോമ്പാല കുഞ്ഞിപ്പള്ളി ടൗണിലെ നൈസ് മൊബൈല്‍ക്കടയിലാണ് സംഭവം. ബുധനാഴ്ച രാത്രിയില്‍ മോഷണം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്.

വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോള്‍ ഷടര്‍ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് ഉടമയ്ക്ക് മോഷണം നടന്നതായി മനസിലായത്. സാംസംഗ്, ലെനോവ, പോകോ എന്നിവയുടെ 11 മൊബൈലുകളും രണ്ട് ടാബുകളുമാണ് കടയില്‍നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്.

ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വടകര നടക്കല്‍ ചോളം വയലിലെ പ്രജീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. പയ്യോളി സ്റ്റേഷനിലെ ഡോഗ് സ്‌ക്വാഡുമായെത്തിയ ഉദ്യേഗസ്ഥര്‍, വടകര റൂറല്‍ ജില്ല ഫിംഗര്‍ പ്രിന്റ് ബ്യൂറോ എന്നിവര്‍ കടയില്‍ പരിശോധന നടത്തി.

ചോമ്പാല സി ഐ സി കെ ബിജുവിന്റെ നേതൃത്വത്തില്‍ എസ് ഐ രാജേഷ്, എസ് ഐ മനോജ്, എസ് സി പി ഒ ചിത്രദാസ് ടി, വിജേഷ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Theft | അഴിയൂരില്‍ മൊബൈല്‍ ഫോണ്‍ കടയില്‍ മോഷണം നടന്നതായി പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു


Keywords:  News, Kerala, Kerala-News, Local-News, Regional-News, Azhiyur, Robbery, Mobile Shop, Investigation, Police, Azhiyur: Robbery at mobile shop.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script