Follow KVARTHA on Google news Follow Us!
ad

Robbery | അഴിയൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി

നഷ്മായത് 13 പവനും 38,000 രൂപയും Azhiyur Robbery, Gold, Money, Family, Complaint, Police Probe, Kerala News
കണ്ണൂര്‍: (www.kvartha.com) അഴിയൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. അഴിയൂര്‍ ഷാംസ് ഓഡിറ്റോറിയത്തിന് സമീപത്ത് താമസിക്കുന്ന കൊയിലോത്ത് വേണുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ വീട്ടുകാര്‍ പൂട്ടിയിട്ട വീട് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

Azhiyur: Gold, money stolen from locked house, Kannur, News, Azhiyur, Robbery, Gold, Money, Family, Complaint, Police Probe, Kerala.

ചെന്നൈയില്‍ പോയ കുടുംബം ഒരാഴ്ച കഴിഞ്ഞതിനു ശേഷമാണ് മടങ്ങിയെത്തിയത്. വീട് തുറന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പതിമൂന്ന് പവനും മുപ്പത്തിയെട്ടായിരം രൂപയുമാണ് നഷ്മായതെന്നാണ് പരാതി. ചേമ്പാല പൊലീസ് വീട്ടുടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിരലടയാളവിദഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

കഴിഞ്ഞ ദിവസം മൂന്നാം വാര്‍ഡില്‍ കാരോത്ത് ഗേറ്റിന് സമീപത്തെ മൂന്ന്
വീടുകളില്‍ മോഷണ ശ്രമം നടന്നിരുന്നു. അഴിയൂരില്‍ തുടര്‍ചയായുണ്ടാകുന്ന മോഷണങ്ങളില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

Keywords: Azhiyur: Gold, money stolen from locked house, Kannur, News, Azhiyur, Robbery, Gold, Money, Family, Complaint, Police Probe, Kerala.

Post a Comment