കുടിവെള്ളം
കുടിവെള്ളം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും എളുപ്പവും പ്രധാനപ്പെട്ടതുമായ ഭാഗമാണിത്, എന്നാല്‍ തെറ്റായ അവസരങ്ങളിലോ തെറ്റായ രീതിയിലോ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണം കഴിക്കുമ്പോഴോ ഭക്ഷണം കഴിച്ച ഉടനെയോ കൂടുതല്‍ വെള്ളം കുടിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ദഹനക്കേടോ അസിഡിറ്റിയോ ഉണ്ടാകാം.
കുളിക്കുക
ഭക്ഷണത്തിന് ശേഷം കുളിക്കുന്നത് ശരീരത്തിന് ദോഷകരമായ ശീലമാണ്. ഇത് ശരീരഭാരം കൂടുക, ദഹനക്കേട്, അസിഡിറ്റി എന്നിവയിലേക്ക് നയിക്കും. അതുകൊണ്ട് ഭക്ഷണം കഴിഞ്ഞ് കുളിക്കുന്നവര്‍ ഉടന്‍ തന്നെ ഈ ശീലം മാറ്റണം.
ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുക
ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുകയോ കിടക്കുകയോ ചെയ്യുന്ന ശീലം ഉണ്ടെങ്കില്‍, അത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ചെയ്യുന്നതിലൂടെ, ഉദരരോഗങ്ങളും അമിതവണ്ണവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ ആരംഭിക്കാം. ഭക്ഷണം ദഹിപ്പിക്കുന്ന പ്രക്രിയ മന്ദഗതിയിലാവുകയും അതുവഴി ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നതിന് കാരണമാകും.
കഠിന വ്യായാമം
ഭക്ഷണം കഴിച്ചതിന് ശേഷം ഭാരിച്ച വ്യായാമങ്ങളൊന്നും ചെയ്യരുത്. നീന്തല്‍, സൈക്ലിംഗ്, ജോഗിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്താല്‍ ഭക്ഷണം ദഹിക്കുന്നതിനു പകരം ഛര്‍ദിക്കും. ഭക്ഷണം കഴിച്ച ശേഷം ശരീരത്തിന് വിശ്രമം ആവശ്യമാണ്. അതിനാല്‍ ഭാരമുള്ള വസ്തുക്കളൊന്നും ഉയര്‍ത്തരുത്.
പുകവലി
ചിലര്‍ക്ക് ഭക്ഷണത്തിന് ശേഷം പുകവലിക്കുന്ന ശീലമുണ്ട്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരഭാരം കൂട്ടുന്നു. കൂടാതെ ആമാശയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിക്കുന്നു.
പഴങ്ങള്‍ കഴിക്കുന്നത്
ഭക്ഷണം കഴിച്ച ഉടന്‍ തന്നെ പഴങ്ങള്‍ കഴിക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണം കഴിച്ചയുടന്‍ പഴങ്ങള്‍ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും, ഭക്ഷണം കഴിച്ചയുടന്‍ പഴങ്ങള്‍ കഴിക്കുകയാണെങ്കില്‍, ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിന് പൂര്‍ണമായും ലഭ്യമാകില്ല.
Keywords: Food Habits, Malayalam News, Health News, Malayalam News, Health News, Health Tips, Avoid doing these things immediately after eating.
< !- START disable copy paste -->