Follow KVARTHA on Google news Follow Us!
ad

SKSSF | എസ്‌കെഎസ്എസ്എഫ് കമ്യൂനിറ്റി ലേര്‍ണിങ്; 4 സെന്ററുകള്‍ക്ക് അസം എംഎല്‍എ 94 ലക്ഷം രൂപ അനുവദിച്ചു

ഗുണ നിലവാരം പരിശോധിച്ച് മറ്റ് പഞ്ചായതുകളിലും നിയോജക മണ്ഡലങ്ങളിലും സ്ഥാപിക്കാന്‍ പദ്ധതി Assam, MLA, SKSSF, Community Learning
ഗുവാഹതി: (www.kvartha.com) എസ്‌കെഎസ്എസ്എഫ് കമ്യൂനിറ്റി ലേര്‍ണിങ് സെന്ററുകള്‍ക്കായി അസം എംഎല്‍എ എല്‍ എ ശര്‍മാന്‍ അലി അഹ് മദ് 94 ലക്ഷം രൂപ അനുവദിച്ചു. നോര്‍ത് ഇന്‍ഡ്യന്‍ സര്‍ഗലയ വേദിയില്‍ വെച്ചാണ് അസാമിലെ ഭാഗ്ബര്‍ നിയോജക മണ്ഡലത്തിലെ നാല് സെന്ററുകള്‍ക്ക് എംഎല്‍എ തുക പ്രഖ്യാപിച്ചത്. 

സാമൂഹിക ശാക്തീകരണം ലക്ഷീകരിച്ചാണ് നാല് സെന്ററുകള്‍ തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍  മൊയിന്‍ബാരി, ജോയ്പുര്‍, സത്രകനറ, താരകണ്ടി എന്നീ പഞ്ചായതുകളിലാണ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. ഗുണ നിലവാരം പരിശോധിച്ച് മറ്റു പഞ്ചായതുകളിലും നിയോജക മണ്ഡലങ്ങളിലും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.

എസ്‌കെഎസ്എസ്എഫ് അസാം സംസ്ഥാന കമിറ്റിയുടെയും ദാറുല്‍ ഹുദ ഹാദിയയുടെയും സഹകരണത്തോടെ സ്ഥാപിക്കുന്ന സെന്ററുകളുടെ ശിലാസ്ഥാപനം ജൂലൈ ആദ്യ വാരത്തില്‍ നടത്താന്‍ മണ്ഡലത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. 

വിവിധ തലത്തിലെ ആളുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് ട്രെയിനിങ് കഫെ, ഉന്നത പഠനത്തിന് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് കരിയര്‍ കിയോസ്, വായനശാല, ലൈബ്രറി, മീറ്റിംഗ് റൂം, ഓഫീസ് എന്നിവയാണ് സെന്ററുകളില്‍ സംവിധാനിച്ചിരിക്കുന്നത്. സംഘടനയുടെ 35-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ 35  മോഡല്‍ സെന്ററുകള്‍ സ്ഥാപിക്കാനാണ് ദേശീയ കമിറ്റി പദ്ധതിയിട്ടിരിക്കുന്നത്. 

ഇക്കഴിഞ്ഞ മാര്‍ച് മാസത്തില്‍ ബംഗാളിലെ  24 പാര്‍ഗാന ജില്ലയിലാണ് ആദ്യ സെന്റര്‍ പൂര്‍ത്തിയാക്കി എസ്‌കെഎസ്എസ്എഫ് സുപ്രിം കൗണ്‍സില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പിച്ചത്. മറ്റു സെന്ററുകള്‍ സ്ഥാപിക്കാന്‍ നാട്ടിലെയും വിദേശത്തെയും കമിറ്റികള്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. 

ശാര്‍മാന്‍ അലി അഹ് മദ് എന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്‌കെഎസ്എസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് മുഹമ്മദ് നസീഫ് ഹുദവി, ദാറുല്‍ ഹുദ അസം ഡയരക്ടര്‍ സയ്യിദ് മുഈന്‍ തങ്ങള്‍ ഹുദവി, അസം എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രടറി ശറഫുദ്ധീന്‍ ഹുദവി,  ബ്ലോക് ഡിപെലപ്‌മെന്റ് ഓഫീസര്‍, പഞ്ചായത് സെക്രടറിമാര്‍, നിര്‍മാണ കമിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

News, National, National-News, Assam, MLA, SKSSF, Community Learning, Assam MLA sanctioned Rs 94 lakh for for SKSSF Community Learning centres.

News, National, National-News, Assam, MLA, SKSSF, Community Learning, Assam MLA sanctioned Rs 94 lakh for for SKSSF Community Learning centres.


 

Keywords: News, National, National-News, Assam, MLA, SKSSF, Community Learning, Assam MLA sanctioned Rs 94 lakh for for SKSSF Community Learning centres.

Post a Comment