SWISS-TOWER 24/07/2023

SC Order | സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ഗ്യാൻവാപി പള്ളി പരിസരത്ത് എഎസ്‌ഐയുടെ ശാസ്ത്രീയ പരിശോധന നിർത്തിവെച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ഉത്തർപ്രദേശ് വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദ്‌ സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) ശാസ്ത്രീയ പരിശോധന നിർത്തിവെച്ചു. സർവേയ്ക്ക് അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ജൂലൈ 26 ന് വൈകുന്നേരം അഞ്ച് മണി വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

SC Order | സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ഗ്യാൻവാപി പള്ളി പരിസരത്ത് എഎസ്‌ഐയുടെ ശാസ്ത്രീയ പരിശോധന നിർത്തിവെച്ചു

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി പള്ളിയുടെ ശാസ്ത്രീയ സർവേ നടത്താൻ വാരാണസി കോടതി വെള്ളിയാഴ്ചയാണ് ഉത്തരവിട്ടത്. കോടതിയുടെ ഉത്തരവിന് അനുസൃതമായി സർവേ നടത്തുന്നതിനായി 30 അംഗ എഎസ്‌ഐ സംഘം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഗ്യാൻവാപി മസ്‌ജിദ്‌ സമുച്ചയത്തിലേക്ക് കടന്നിരുന്നു. സർവേ നടപടികൾ ആരംഭിക്കുകയും ഏകദേശം നാല് മണിക്കൂറോളം തുടരുകയും ചെയ്തു. ഇതിന് പിന്നാലെ ഉച്ചയോടെയാണ് മസ്‌ജിദ്‌ കമ്മിറ്റിയുടെ അപ്പീലിൽ സുപ്രീം കോടതി സർവേ തടഞ്ഞുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

ഉത്തരവിനെതിരെ അപ്പീൽ നൽകാൻ മസ്‌ജിദ്‌ മാനേജ്‌മെന്റ് കമ്മിറ്റിക്ക് 'ശ്വാസം വിടാൻ' സമയം വേണമെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ജില്ലാ കോടതിയുടെ ഉത്തരവ് 48 മണിക്കൂറിലധികം സ്‌റ്റേ ചെയ്തത്. 'വാരാണസിയിലെ ജില്ലാ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ആർട്ടിക്കിൾ 227 (റിട്ട് അധികാരപരിധി) പ്രകാരം ഹൈക്കോടതിയെ സമീപിക്കാൻ ഞങ്ങൾ ഹർജിക്കാരെ അനുവദിക്കുന്നു. ജൂലൈ 21-ന് വൈകുന്നേരം 4.30-ന് ഉത്തരവ് പുറപ്പെടുവിച്ചതും തിങ്കളാഴ്ച എഎസ്ഐ സർവേ നടക്കുന്നതും കണക്കിലെടുക്കുമ്പോൾ, അവർക്ക് കുറച്ച് സമയം അനുവദിക്കാവുന്നതാണ്. ജൂലൈ 26 വൈകിട്ട് അഞ്ച് വരെ ജില്ലാ കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് ഞങ്ങൾ നിർദേശിക്കുന്നു, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു പക്ഷം സമർപ്പിച്ച ഹർജിയിലാണ് കഴിഞ്ഞ ദിവസം വാരണാസി കോടതിയുടെ ഉത്തരവുണ്ടായത്. പള്ളി പരിസരത്ത് ശിവലിംഗ സമാന രൂപം ഉണ്ടെന്ന് ഹിന്ദുപക്ഷം പറയുന്നതും അംഗശുദ്ധി വരുത്താനുള്ള 'വുദുഖാന' ആണ് ഇതെന്ന് മുസ്ലിം പക്ഷം വ്യക്തമാക്കുന്നതുമായ ബാരിക്കേഡ് കെട്ടിത്തിരിച്ച ഭാഗം ഒഴികെയുള്ള സ്ഥലത്താണ് പരിശോധന നടത്താൻ അനുമതി നൽകിയത്. ക്ഷേത്രം നിലനിന്നിടത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ചു വനിതകളായ നാല്‌ പേർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധിയുണ്ടായത്.

Keywords: News, National, Lucknow, Gyanvapi mosque, Survey, ASI, UP, Supreme Court,   ASI Stops Survey Of Gyanvapi Mosque After SC Order.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia