SWISS-TOWER 24/07/2023

Train | ട്രെയിൻ പാതിവഴിയിൽ ഓടാതെ വന്നപ്പോൾ പട്ടാളക്കാരും പൊലീസും യാത്രക്കാരും തള്ളി സ്റ്റാർട്ട് ചെയ്തു! വീഡിയോ വൈറൽ

 


ന്യൂഡെൽഹി: (www.kvartha.com) പലപ്പോഴും ഇന്ത്യൻ റെയിൽവേയുടെ വിചിത്രമായ വീഡിയോകളാണ് മുന്നിൽ വരുന്നത്. ചിലപ്പോൾ ട്രെയിനിനുള്ളിൽ യാത്രക്കാരുടെ തിരക്കിന്റെയും ചില സമയങ്ങളിൽ ആളുകൾ ബോഗികൾക്കുള്ളിൽ വഴക്കിടുന്നതിന്റെയും വീഡിയോകൾ സാധാരണമാണ്. എന്നാൽ ഇപ്പോൾ ട്രെയിൻ തള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Train | ട്രെയിൻ പാതിവഴിയിൽ ഓടാതെ വന്നപ്പോൾ പട്ടാളക്കാരും പൊലീസും യാത്രക്കാരും തള്ളി സ്റ്റാർട്ട് ചെയ്തു! വീഡിയോ വൈറൽ

ഈ വീഡിയോയിൽ പട്ടാളക്കാരും പൊലീസുകാരും ചില റെയിൽവേ ജീവനക്കാരും ചേർന്ന് റെയിൽപാളത്തിൽ ഓടാതെ നിന്ന ട്രെയിൻ തള്ളുകയാണ്. എല്ലാവരും ആദ്യം ട്രെയിൻ ഒരു ദിശയിലേക്ക് തള്ളുന്നത് കാണാം. എന്നാൽ ട്രെയിൻ ആ ദിശയിലേക്ക് അൽപ്പം പോലും നീങ്ങുന്നില്ല. ഇതിനുശേഷം എല്ലാവരും ട്രെയിൻ മറ്റൊരു ദിശയിലേക്ക് തള്ളാൻ തുടങ്ങുന്നു, അൽപസമയത്തിനുള്ളിൽ ട്രെയിൻ പതുക്കെ നീങ്ങാൻ തുടങ്ങുന്നു. ട്രെയിൻ മുന്നോട്ടു നീങ്ങിയപ്പോൾ എല്ലാവരും ആഹ്ലാദം പങ്കിടുന്നതും കാണാം.


ലോക്കോ പൈലറ്റിനെ ട്രെയിൻ സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്നതിനായി ട്രെയിനിലെ എല്ലാ യാത്രക്കാരും പാളത്തിൽ ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സൗത്ത് സെൻട്രൽ റെയിൽവേ റൂട്ടിലാണ് സംഭവമെന്നാണ് വിവരം. വീഡിയോ വൈറലായതോടെ രാഷ്ട്രീയ വിമർശനങ്ങളും ഉയരാൻ തുടങ്ങി. ഒരു വശത്ത്, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഓടുമ്പോൾ റെയിൽവേയുടെ മറ്റൊരു വശമാണിതെന്ന് ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

Keywords: News, National, New Delhi, Army Officials, Police, Passengers, Indian Railway, Train, IRCTC, Viral Video,   Army Officials, Police and Passengers Push Train After It Halts Midway, Viral Clip Surfaces.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia