SWISS-TOWER 24/07/2023

Aralam Cashew | ആറളം കശുവണ്ടിപരിപ്പിന് വിപണി വിപുലമാക്കാന്‍ പദ്ധതിയുമായി ഇരിട്ടി ബ്ലോക് പഞ്ചായത്; ചുക്കാന്‍ പിടിച്ച് ഉജ്ജ്വല ജെഎല്‍ജി

 


ADVERTISEMENT

കണ്ണുര്‍: (www.kvartha.com) ഏഷ്യയിലെ തന്നെ മികച്ച ഗുണമേന്മയുണ്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറളം കശുവണ്ടിപരിപ്പിന് വിപണി വിപുലമാക്കാന്‍ പദ്ധതിയുമായി ഇരിട്ടി ബ്ലോക് പഞ്ചായത്. നബാര്‍ഡ് ആദിവാസി വികസന തുക ഉപയോഗിച്ച് ആറളം പുനരധിവാസ മേഖലയില്‍ സെന്റര്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ്(സി ആര്‍ ഡി)-ന്റെ നേതൃത്വത്തില്‍ വിപണനം നടത്തുന്ന ആറളം കശുവണ്ടിപരിപ്പിന്റെ വില്‍പനയാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. 
Aster mims 04/11/2022

ഇരിട്ടി ബ്ലോക് പഞ്ചായതിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി താലൂക് വ്യവസായ കേന്ദ്രം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ബ്ലോക് പഞ്ചായത് ഒന്നേമുക്കാല്‍ ലക്ഷം രൂപ വകയിരുത്തി. 

നിലവില്‍ ആറളം വളയന്‍ചാല്‍, കക്കുവ മാര്‍കറ്റിങ് കോംപ്ലക്സ്, എടൂര്‍ റൂറല്‍ മാര്‍ട് എന്നിവിടങ്ങളില്‍ കശുവണ്ടിപരിപ്പ് വില്‍പനയുണ്ട്. ഇതിന് പുറമെ ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാന നഗരങ്ങളിലും, മറ്റ് പ്രദേശങ്ങളിലും വിപണി ഒരുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ആറളം അണ്ടിപ്പരിപ്പിന് ആവശ്യക്കാരേറെയാണ്. ഈ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ആറളം കോട്ടപ്പാറയില്‍ കുടുംബശ്രീ പ്രവര്‍ത്തരായ അഞ്ച് അംഗങ്ങളെ ഉള്‍പെടുത്തി സി ആര്‍ ഡി രൂപീകരിച്ച 'ഉജ്ജ്വല ജെഎല്‍ജി' ഘടകമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മല്ലിക സുകു, ഉഷ സുഭാഷ്, ജിഷ, സിബി, നന്ദു മോള്‍ തങ്കമ്മ എന്നിവരാണ് അംഗങ്ങള്‍. നബാര്‍ഡിന്റെ ആദിവാസി വികസന തുക ഉപയോഗിച്ചാണ് കെട്ടിടം ഒരുക്കിയത്. 

കേരളാ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയെടുത്താണ് യൂനിറ്റ് ആരംഭിച്ചത്. നബാര്‍ഡില്‍ നിന്ന് സബ്സിഡിയായി 3.75 ലക്ഷം രൂപയും ലഭിച്ചു. 100 കിലോ കശുവണ്ടിയാണ് പരിപ്പുണ്ടാക്കുന്നതിന് ദിവസവും പുഴുങ്ങിയെടുക്കുന്നത്. ശേഷം യന്ത്രത്തില്‍ മുറിച്ചെടുക്കുന്ന കശുവണ്ടി എട്ട് മണിക്കൂര്‍ വൈദ്യുത ഡ്രയറില്‍ ഉണക്കി പായ്കറ്റില്‍ നിറയ്ക്കും. 100 കിലോ കശുവണ്ടിയില്‍ നിന്ന് 40 കിലോ വരെ പരിപ്പ് ലഭിക്കും. 

കിലോയ്ക്ക് 1000 രൂപയാണ് വില. 250 മുതല്‍ 500 ഗ്രാം വരെ പായ്കിലും ലഭ്യമാണ്. ജൂണ്‍ ആറിനായിരുന്നു യൂനിറ്റിന്റെ ഉദ്ഘാടനം. ഒരു മാസം പിന്നിടുമ്പോള്‍ പ്രതിദിനം 10 കിലോ വരെ കശുവണ്ടിപരിപ്പ് വില്‍പന നടക്കുന്നുണ്ട്. ആറളം കശുവണ്ടിപരിപ്പ് നേരിട്ട് വേണ്ടവര്‍ക്ക് 9747220309 എന്ന നമ്പറില്‍ വിളിച്ചാല്‍ എത്തിച്ച് നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സി ആര്‍ ഡി പ്രോഗ്രാം ഓഫീസര്‍ ഇ സി ഷാജി പറഞ്ഞു.

Aralam Cashew | ആറളം കശുവണ്ടിപരിപ്പിന് വിപണി വിപുലമാക്കാന്‍ പദ്ധതിയുമായി ഇരിട്ടി ബ്ലോക് പഞ്ചായത്; ചുക്കാന്‍ പിടിച്ച് ഉജ്ജ്വല ജെഎല്‍ജി


Keywords:  News, Kerala, Kerala-News, Business-News, Business-News, Raw Cashew, Aralam, Farms, NABARD, Aralam cashew nuts gets in the market.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia