Dead | 'വിളവെടുക്കാറായ തക്കാളി കൃഷിത്തോട്ടത്തില്‍ കാവലിരുന്ന കര്‍ഷകനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി'; 2 ആഴ്ചക്കിടെ നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമെന്ന് പൊലീസ്

 


ഹൈദരാബാദ്: (www.kvartha.com) വിളവെടുക്കാറായ തക്കാളി കൃഷിത്തോട്ടത്തില്‍ കാവലിരുന്ന കര്‍ഷകനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അന്നമയ ജില്ലയിലെ പെഡ്ഡ തിപ്പ സമുദ്രയില്‍ കഴിഞ്ഞദിവസമാണ് ദാരുണമായ സംഭവം റിപോര്‍ട് ചെയ്തത്.

മധുകര്‍ റെഡ്ഡി എന്ന കര്‍ഷകനെയാണ് കൃഷിയിടത്തില്‍ ഉറങ്ങുന്നതിനിടെ അര്‍ധരാത്രി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും ഡി എസ് പി കേശപ്പ പറഞ്ഞു.

ഒരാഴ്ചക്കിടെ മേഖലയില്‍ തക്കാളിയുമായി ബന്ധപ്പെട്ട് റിപോര്‍ട് ചെയ്യുന്ന രണ്ടാമത്തെ കൊലപാതകമാണിത്. നേരത്തെ മദനപ്പള്ളി സ്വദേശിയായ രാജശേഖര്‍ റെഡ്ഡി എന്ന 62കാരന്‍ കൊല്ലപ്പെട്ടിരുന്നു. തക്കാളി വിറ്റ പണം ഉണ്ടെന്ന സംശയത്തില്‍ ഇദ്ദേഹത്തെ ഗുണ്ടാ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി പാല്‍ വാങ്ങാന്‍ ഗ്രാമത്തിലേക്ക് പോകവെയായിരുന്നു ആക്രമണം.

സംഭവ ദിവസം രാജശേഖര്‍ റെഡ്ഡി 70 പെട്ടി തക്കാളി വിറ്റിരുന്നുവെന്നും ഈ പണം കയ്യിലുണ്ടാകാമെന്ന് കരുതിയാകാം കൊല ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലേക്ക് തക്കാളി വാങ്ങാന്‍ എത്തിയവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയിലെ എലഹങ്കക്കടുത്ത ചികരാജ ഗ്രാമത്തില്‍നിന്ന് മാര്‍കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന 2000 കിലോഗ്രാം തക്കാളി വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയ സംഭവവും അടുത്തിടെ റിപോര്‍ട് ചെയ്തിരുന്നു. വാഹനം പിന്തുടര്‍ന്ന കാര്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ തടയുകയായിരുന്നു.

Dead | 'വിളവെടുക്കാറായ തക്കാളി കൃഷിത്തോട്ടത്തില്‍ കാവലിരുന്ന കര്‍ഷകനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി'; 2 ആഴ്ചക്കിടെ നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമെന്ന് പൊലീസ്

വാഹനം കാറില്‍ ഉരസി എന്നും നഷ്ടപരിഹാരം വേണമെന്നും പറഞ്ഞ് വാക്കേറ്റം ഉണ്ടാക്കിയ ശേഷം അക്രമിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറിയ അക്രമികള്‍ ഡ്രൈവറെയും കര്‍ഷകരെയും ഇറക്കിവിട്ട് തക്കാളി കയറ്റിയ വാഹനം ഓടിച്ചുപോവുകയുമായിരുന്നു. ഈ സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords:  Andhra farmer guarding tomato crop died, second such death in a week, Andhra Pradesh, News, Death, Crime, Criminal Case, Police, Probe, Guarding tomato, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia