Airlines | ഇത് സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഓഫര്‍; ഫ്‌ളൈറ്റ് യാത്രക്കാര്‍ക്ക് 100 കിലോ ബാഗേജ് അനുവദിച്ച് എയര്‍ ലൈന്‍

 


ദുബൈ: (www.kvartha.com) ദുബൈയില്‍ നിന്ന് 100 കിലോ ബാഗേജ് കൊണ്ടുവരാനുള്ള അനുമതി നല്‍കി പാകിസ്താന്‍ എയര്‍ലൈന്‍ സെറിന്‍ എയര്‍. സൗത് ഏഷ്യന്‍ യങ് കേരിയര്‍ മൂന്ന് ബാഗേജുകളിലായി 70 കിലോ വരെ അനുവദിക്കുന്നുണ്ട്. എന്നാല്‍ സെറീന്‍ പ്ലസില്‍ ബിസിനസ് ക്ലാസില്‍ ടികറ്റ് എടുക്കുന്നവര്‍ക്ക് നാല് ലഗേജുകളിലായി 100 കിലോ വരെ കൊണ്ടുപോകാം. ഒരു ബാഗില്‍ പരമാവധി 32 കിലോ വരെ കൊണ്ടുപോകാം.

എയര്‍ ബസ് 330-200ല്‍ ഈ സൗകര്യം ലഭ്യമാകുമെന്ന് എയര്‍ലൈന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ദുബൈയില്‍ നിന്ന് ലാഹോറിലേക്കും ഇസ്ലാമാബാദിലേക്കും പറക്കുന്ന യുഎഇ നിവാസികള്‍ക്കായാണ് ഈ ഓഫര്‍. 'നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം കൊണ്ടുവരിക' എന്ന ഈ ഓഫര്‍ കാംപയ് ന്‍ ജൂലൈ 31 ന് അവസാനിക്കും.

1.7 മില്യന്‍ പാകിസ്തനികളാണ് യുഎയില്‍ താമസിക്കുന്നത്. അവയില്‍ ഭൂരിഭാഗം ആളുകളും ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും താമസിക്കുന്നതിനാല്‍ യുഎഇ -പാകിസ്താന്‍ തിരക്കേറിയ ഒരു റൂടാണ്.

കൂടാതെ, ശാര്‍ജയില്‍ നിന്ന് ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ മാസം അവസാനം വരെ 60 കിലോഗ്രാം ബാഗേജ് അലവന്‍സ് ഈ സ്വകാര്യ കാരിയര്‍ വാഗ്ദാനം ചെയ്യുന്നു.

Airlines | ഇത് സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഓഫര്‍; ഫ്‌ളൈറ്റ് യാത്രക്കാര്‍ക്ക് 100 കിലോ ബാഗേജ് അനുവദിച്ച് എയര്‍ ലൈന്‍

കാബിന്‍ ക്രൂ ടീമിനെ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എയര്‍ലൈന്‍. ഓഗസ്റ്റ് മൂന്നിന് ലാഹോറിലും ഓഗസ്റ്റ് എട്ടിന് കറാചിയിലും ജോലിക്കാര്‍ക്കായി വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. കുറഞ്ഞ പ്രായം 26 വയസും, അപേക്ഷകന് ഇംഗ്ലീഷിലും ഉറുദുവിലും പ്രാവീണ്യമുണ്ടായിരിക്കണം.

എല്ലാ യാത്രക്കാരും കോവിഡ് 19 സര്‍ടിഫികറ്റ് ഹാജരാക്കണമെന്ന നിബന്ധന പാകിസ്താന്‍ അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു.

Keywords:  An offer we can't even dream of; Airline allows 100 kg baggage allowance for flight passengers, Dubai, Pakisthan, News, Airlines, Serin Airlines, Baggage, Passengers, Covid, Certificate, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia