Accident | മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലന്‍സ് മറിഞ്ഞു, രോഗിയടക്കം 3 പേര്‍ക്ക് പരുക്ക്
Jul 12, 2023, 18:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലന്‍സ് മറിഞ്ഞു. രോഗിയടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരം അല്ല. ഉച്ചയ്ക്ക് ഒന്നരയോടെ എംസി റോഡില്‍ പുലമണിലാണ് സംഭവം.
തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു മന്ത്രിയുടെ വാഹനം. മന്ത്രിയുടെ അകമ്പടി വാഹനം ആംബുലന്‍സിനെ ഇടിച്ചു വീഴ്ത്തുന്നതും തുടര്‍ന്ന് ബൈക് യാത്രികരെ ഇടിക്കുന്നതുമായ വീഡിയോ ദൃശ്യം പുറത്തുവന്നു. കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ചെയ്ത രോഗിയുമായി പോയ ആംബുലന്‍സിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത്.
അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ മന്ത്രി പത്തുമിനുടോളം അവിടെ തങ്ങിയശേഷമാണ് യാത്ര തുടര്‍ന്നത്. ആംബുലന്‍സില്‍ രോഗിയും ബന്ധുവും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Ambulance overturns colliding with minister’s pilot vehicle, three injured, Kollam, News, Ambulance Accident, Pilot Vehicle, Injury, Bike, Passengers, CCTV, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.