Tourist Drowned | ആലപ്പുഴയില്‍ ഹൗസ് ബോടില്‍നിന്ന് കായലില്‍ വീണ കോയമ്പതൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; സഹോദരനെ കാണാതായതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹോദരി ആശുപത്രിയില്‍ ചികിത്സയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) ഹൗസ് ബോടില്‍നിന്ന് കായലില്‍ വീണ് കാണാതായ കോയമ്പതൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍ പാളയം സ്വദേശി ദീപക് (25) ആണ് മരിച്ചത്. അഗ്‌നിരക്ഷ സേനയുടെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ രാവിലെ (10.07.2023) 9.30ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്. 
Aster mims 04/11/2022

തമിഴ്‌നാട്ടില്‍ നിന്നുള്ള 9 അംഗ ഉല്ലാസയാത്രാ സംഘത്തിലെ ദീപകിനെ ഞായറാഴ്ച (09.07.2023) രാത്രി ഒമ്പതിനാണ് നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോടില്‍നിന്ന് കായലില്‍ വീണ് കാണാതായത്. തിരുമല പള്ളാന്‍തുരുത്തി ഭാര്‍ഗവന്‍ ജെട്ടിക്ക് സമീപമാണ് അപകടം നടന്നത്.

കോയമ്പതൂരില്‍ ബിസിനസ് നടത്തുകയാണ് ദീപക്ക്. ദീപക്കിനെ കാണാതായതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹോദരി ദീപിക ആശുപത്രിയില്‍ ചികിത്സയിലാണ്. അഗ്‌നിരക്ഷാ സേനയും ടൂറിസം പൊലീസും രാത്രി സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ബന്ധുക്കള്‍ക്കൊപ്പമാണ് ദീപക് വന്നത്. ഇവരില്‍ അഞ്ചുപേര്‍ കോയമ്പതൂരില്‍ നിന്നും രണ്ടുപേര്‍ ഈറോഡില്‍ നിന്നും രണ്ടുപേര്‍ തിരുപ്പൂരില്‍ നിന്നും ഉള്ളവരാണ്.

Tourist Drowned | ആലപ്പുഴയില്‍ ഹൗസ് ബോടില്‍നിന്ന് കായലില്‍ വീണ കോയമ്പതൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; സഹോദരനെ കാണാതായതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹോദരി ആശുപത്രിയില്‍ ചികിത്സയില്‍



Keywords: News, Kerala, Kerala-News, Accident-News, Alappuzha, Tourist, Drowned, Houseboat, Alappuzha: Tourist drowned after fall from houseboat.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script