Follow KVARTHA on Google news Follow Us!
ad

Ajit Pawar | ഉച്ചവരെ സംസ്ഥാന പ്രതിപക്ഷ നേതാവ്; ഉച്ചയ്ക്ക് ശേഷം എതിര്‍പക്ഷത്ത് ഉപമുഖ്യമന്ത്രി! മഹാരാഷ്ട്രയിലും എന്‍സിപിയിലും സംഭവിച്ചതെന്ത്?

കൂറുമാറ്റം നേരിടേണ്ടി വരുമോ? Ajit Pawar, Deputy Chief Minister, Maharashtra, Mumbai, NCP, ദേശീയ വാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ഉച്ചവരെ പ്രതിപക്ഷ നേതാവായിരുന്നയാള്‍ ഉച്ചയ്ക്ക് ശേഷം എതിര്‍പക്ഷത്ത് ഉപമുഖ്യമന്ത്രിയായതിന്റെ ഞെട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. വിവിധ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള രാഷ്ട്രീയ കരുനീക്കത്തിന് ഖ്യാതി നേടിയ ശരദ് പവാറിന് തന്റെ സഹോദര പുത്രനും എന്‍സിപി ഉന്നത നേതാവുമായ അജിത് പവാറില്‍ നിന്നേറ്റ തിരിച്ചടി വലിയ നാണക്കേടായി. സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ എന്‍സിപി പിളര്‍ത്തിയാണ് എന്‍ഡിഎ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍, ഹസന്‍ മുഷ്രിഫ്, ശരദ് പവാറിന്റെ വിശ്വസ്തന്‍ ദിലീപ് വാല്‍സെ പാട്ടീല്‍ അടക്കം മറ്റ് എട്ട് പാര്‍ട്ടി നേതാക്കളും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമായി.
          
Ajit Pawar, Deputy Chief Minister, Maharashtra, Mumbai, NCP, National News, Indian Politics, Political News, Maharashtra Politics, Congress, Maharashtra Government, Ajit Pawar, Eknath Shinde, Ajit Pawar Joins Eknath Shinde-Led Maharashtra Government.

സംസ്ഥാനത്തെ ആകെയുള്ള 53 എന്‍സിപി എംഎല്‍എമാരില്‍ 30 പേരും അജിത് പവാറിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്. ശരദ് പവാറിന്റെ മകളും എന്‍സിപി നേതാവുമായ സുപ്രിയ സുലെയെ പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിയതിന് പിന്നാലെ, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അജിത് പവാര്‍ അടുത്തിടെ പറഞ്ഞിരുന്നു. ശരദ് പവാര്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്വന്തം എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനായില്ല. എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം നിഷേധിച്ചതിലുള്ള അതൃപ്തിയെക്കുറിച്ച് ദിവസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെയാണ് അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.

30-40 എന്‍സിപി എംഎല്‍എമാരെങ്കിലും യോഗത്തില്‍ പങ്കെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പൂനെയിലുള്ള ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ ജൂലൈ ആറിന് എംഎല്‍എമാരുടെ യോഗം ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിയമസഭാംഗങ്ങളെ കണ്ടതിന് ശേഷം അജിത് രാജ്ഭവനിലേക്ക് പോയി, അവിടെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും തന്റെ അഞ്ച് മന്ത്രിമാരോടൊപ്പം എത്തി, പിന്നാലെ നാടകീയമായി സത്യപ്രതിഞ്ജയും.

പവാര്‍ കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ, പവാറിന്റെ ജ്യേഷ്ഠന്‍ അനന്തറാവുവിന്റെ മകന്‍ അജിത്തും സഹകരണ മേഖലയിലൂടെ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നതാണ്. 1991-'92 മുതല്‍ പവാറിന്റെ പക്ഷത്തായിരുന്നു, 1999-ല്‍ പവാര്‍ കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് എന്‍സിപി രൂപീകരിച്ചതിന് ശേഷം അദ്ദേഹം സ്വയം അവകാശിയായി കരുതി. ഒമ്പത് വര്‍ഷത്തോളം ജൂനിയര്‍ മന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം 1999-ല്‍ 40-ാം വയസില്‍ അജിത് മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ജലസേചനം, ഗ്രാമവികസനം, ജലവിഭവം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകള്‍ വഹിച്ചു. ഇത് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സ്വന്തം പോക്കറ്റ് ബറോ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം സ്വാധീനം വ്യാപിപ്പിക്കാന്‍ അജിതിനെ സഹായിച്ചു.

തന്റെ അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഇളയച്ഛന്‍ വളര്‍ത്തിയതില്‍ നിന്ന് വളരെ വ്യത്യസ്തമായ സ്വന്തം രാഷ്ട്രീയ പൈതൃകം കൊത്തിയെടുക്കാനുള്ള ശക്തമായ ആഗ്രഹം അജിത്തിന് എപ്പോഴും ഉണ്ടായിരുന്നു. ശരദ് പവാറിന്റെ നിഴലില്‍ നിന്ന് പുറത്തുവരണമെന്നത് അദ്ദേഹത്തിന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ്. അജിതിന് എന്‍സിപി അംഗങ്ങള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുണ്ട്. അദ്ദേഹത്തോട് കൂറ് പുലര്‍ത്തുന്ന എന്‍സിപി നേതാക്കളുടെ ഒരു പുതിയ നിര സൃഷ്ടിക്കാനും അജിതിനായി.

2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ രാഷ്ട്രീയ പ്രവേശനമാണ് കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ക്ക് വഴിയൊരുക്കിയത്. പവാറിന്റെ ചെറുമകന്‍ രോഹിത് പവാറിന്റെ രാഷ്ട്രീയ പ്രവേശനമാണ് അജിത് ക്യാമ്പിനെ പ്രകോപിപ്പിച്ച മറ്റൊരു കാര്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രോഹിത് മത്സരിച്ച് വിജയിച്ചിരുന്നു. മെയ് രണ്ടിന്, ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. അജിത്തും ഒരു കൂട്ടം എംഎല്‍എമാരും വീണ്ടും ബിജെപിയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന നേതാവിന്റെ തന്ത്രമാണിതെന്ന് പലരും വിശ്വസിച്ചു.

ദിവസങ്ങള്‍ക്ക് ശേഷം, പവാര്‍ രാജി പിന്‍വലിക്കുകയും ജൂണില്‍ അജിതിനെ അവഗണിച്ച് ബാരാമതിയില്‍ നിന്നുള്ള ലോക്സഭാ എംപിയായ സുപ്രിയയെയും രാജ്യസഭാ എംപി പ്രഫുല്‍ പട്ടേലിനെയും പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിക്കുകയും ചെയ്തു. തുടര്‍ന്നാണ് അതൃപ്തി ജ്വലിക്കാന്‍ തുടങ്ങിയത്. പവാറിന്റെ നീക്കം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം, നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഉപേക്ഷിച്ച് സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അജിത് പറഞ്ഞിരുന്നു. ഇതിന്റെയൊക്കെ ഒടുവിലാണ് ഇപ്പോള്‍ എന്‍ ഡി എയുമായി അജിത് പവാറും കൂട്ടരും കൈകോര്‍ത്തിരിക്കുന്നത്.

കൂറുമാറ്റം വരുമോ?

സംസ്ഥാന നിയമസഭയില്‍ എന്‍സിപിയുടെ ആകെയുള്ള 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെടുന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. കൂറുമാറ്റ നിരോധന നിയമത്തിലെ വകുപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അജിത് പവാറിന് 36-ലധികം എംഎല്‍എമാര്‍ വേണം. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം എല്ലാ വിമത എംഎല്‍എമാരെയും അയോഗ്യരാക്കുന്നതിന് എന്‍സിപിക്ക് ഇനിയും നീങ്ങാം.

അടുത്തിടെയുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പ്രകാരം, യഥാര്‍ഥ കക്ഷി ലയിക്കേണ്ടതുണ്ട്. ചിഹ്നവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പ്രകാരം അജിത് പവാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തന്റേതാണ് യഥാര്‍ത്ഥ എന്‍സിപിയാണെന്ന് തെളിയിക്കേണ്ടതുണ്ട്. അതുവരെ അദ്ദേഹവും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും അയോഗ്യരാക്കേണ്ടി വരും.

Keywords: Ajit Pawar, Deputy Chief Minister, Maharashtra, Mumbai, NCP, National News, Indian Politics, Political News, Maharashtra Politics, Congress, Maharashtra Government, Ajit Pawar, Eknath Shinde, Ajit Pawar Joins Eknath Shinde-Led Maharashtra Government.
< !- START disable copy paste -->

Post a Comment