കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി ഈ കാര്യത്തില്‍ രണ്ടാമത് മാത്രമേ വരൂ. കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കാര്യത്തില്‍ രണ്ടു പേരും ഭായി ഭായി മാരാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പടനായകനാണ് കെ സുധാകരന്‍. അദ്ദേഹത്തെ കേസെടുത്ത് കുടുക്കാന്‍ പിണറായി വിജയന്റെ പൊലീസിനാവില്ല. സാമ്പത്തിക അഴിമതിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇവര്‍ ഉന്നയിക്കുന്ന കാര്യം. എന്നാല്‍ ഈ കാര്യത്തില്‍ ഏഴു ചോദ്യങ്ങള്‍ തനിക്ക് പിണറായി വിജയനോട് ചോദിക്കാനുണ്ട്. താങ്കളുടെ പെണ്‍സുഹൃത്തായ സ്വപ്ന സുരേഷിന് ഇപ്പോഴും സുഖം തന്നെയാണോ?.
അവരുന്നയിച്ച സ്വര്‍ണക്കടത്ത് ആരോപണത്തില്‍ എന്ത് അന്വേഷണമാണ് നടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസില്‍ നിന്ന് ഇറങ്ങിവന്ന് അറസ്റ്റുചെയ്യണം. ആഴക്കടല്‍ മീന്‍ പിടുത്തം, എഐ കാമറകള്‍ സ്ഥാപിച്ചത്, വൈദ്യുതി മന്ത്രിയായപ്പോള്‍ ലാവ്ലിന്‍ അഴിമതിയിലൂടെ 400 കോടി രൂപ തട്ടിയത്, സ്വര്‍ണക്കടത്ത്, ഡോളര്‍ തട്ടിപ്പ് കേസ് ഇങ്ങനെ എത്ര കേസുകള്‍ മുഖ്യമന്ത്രിക്കെതിരെയുണ്ട്. ഇതിനെല്ലാം അന്വേഷണം വേണ്ടെ. ഫ്രോഡുകളുടെ രാജാവാണ് പിണറായി. ജനവഞ്ചകരായ നരേന്ദ്രമോദിയും അമിത് ഷായും പിണറായിയും അഴിമതി നടത്തുന്ന കാര്യത്തില്‍ കൂട്ടുകാരാണെന്നും വിശ്വനാഥ പെരുമാള്‍ പറഞ്ഞു.
കെപിസിസി ആഹ്വാനപ്രകാരമാണ് സംസ്ഥാനത്തെ എസ് പി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച് നടത്തിയത്. കണ്ണൂരില്‍ നടത്തിയ സമരത്തില്‍ വ്യാപകമായ സംഘര്‍ഷമാണ് ഉണ്ടായത്. ജില്ലാപഞ്ചായത് ഓഫീസിന് മുന്‍പില്‍ വെച്ചു കണ്ണൂര്‍ ടൗണ്‍ സി ഐ ബിനു മോഹന്റെ നേതൃത്വത്തില്‍ പൊലീസ് ബാരികേഡ് ഉപയോഗിച്ചു തടഞ്ഞു. ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. സമരം അവസാനിച്ചതിനെ തുടര്‍ന്ന് ദേശീയപാതയിലെ ഗാന്ധി സ്‌ക്വയര്‍ ജന്‍ക്ഷനില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
കെ.സി മുഹമ്മദ് ഫൈസല്‍ സ്വാഗതം പറഞ്ഞു. സജീവ് ജോസഫ് എംഎല്‍എ, കെപിസിസി ജെനറല്‍ സെക്രടറി സോണി സെബാസ്റ്റ്യന്‍, സജീവ് മാറോളി, മേയര്‍ ടി ഒ മോഹനന്‍, അബ്ദുര്‍ റശീദ് കവ്വായി, രജനിരമാനന്ദ്, മുഹമ്മദ് ശമ്മാസ്, ശ്രീജ മഠത്തില്‍, സുദീപ് ജയിസ്, വി എ നാരായണന്‍, അബ്ദുര്‍ റശീദ്, ടി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ കനത്ത മഴയെ അവഗണിച്ചു കൊണ്ടു പ്രകടനമായെത്തിയത്.
Keywords: AICC General Secretary, Vishwanatha Perumal, Pinarayi Vijayan, Congress, Kerala News, Kannur News, Politics, Political News, Kannur Politics, CPIM, AICC General Secretary Vishwanatha Perumal says that Pinarayi Vijayan is the main enemy of Congress.
< !- START disable copy paste -->