Follow KVARTHA on Google news Follow Us!
ad

Sreejith Perumana | 'മഅദനി എന്നയാള്‍ മരിക്കണമെന്ന് ഏറെ ആഗ്രഹിച്ചൊരാള്‍ ഇന്ന് ഇതാ മരണപ്പെട്ടിരിക്കുന്നു'; കുറിപ്പുമായി അഡ്വ. ശ്രീജിത്ത് പെരുമന

'വ്യക്തിയോടൊപ്പം ചരിത്രം മരിക്കില്ല' Adv Sreejith Perumana, Malayalam News, Facebook, വൈറല്‍ വാര്‍ത്തകള്‍
കൊച്ചി: (www.kvartha.com) ഇക്കഴിഞ്ഞ ജൂണ്‍ 30ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ അവ്യക്തമായ ചിത്രം പങ്കുവെച്ച് 'എന്തായി ചത്തോ' എന്ന് കുറിച്ച ഷജിത്ത് ചന്ദ്രന്‍ എന്നയാള്‍ വെള്ളിയാഴ്ച (ജൂലൈ ഏഴ്) മരണപ്പെട്ടതായി അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുകില്‍ കുറിച്ചു. 'ഇന്നേവരെ ഒരു പെറ്റി കേസില്‍ പോലും ശിക്ഷിക്കപ്പെടാത്ത, ഭരണകൂട ഭീകരതയുടെ ഇരട്ടാക്കപ്പെട്ട് ആയുസിന്റെ സിംഹഭാഗവും ഇപ്പോഴും ജയിലില്‍ തളയ്ക്കപ്പെട്ട മഅദനി എന്നയാള്‍ മരിക്കണമെന്ന് ഏറെ ആഗ്രഹിച്ചൊരാള്‍ ഇന്ന് ഇതാ മരണപ്പെട്ടിരിക്കുന്നു', അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
                     
Adv Sreejith Perumana, Malayalam News, Facebook, Kerala News, Facebook Post Viral, Adv Sreejith Perumana's facebook about death of youth.

എല്ലാ മരണവാര്‍ത്തകളും സൃഷ്ടിക്കുന്നത് ശൂന്യതയാണ്. മരണപ്പെട്ട ഷജിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോഴും അന്ധമായ മുസ്ലീം വിരോധവും വംശീയതയും മുന്‍നിര്‍ത്തി അദ്ദേഹം പ്രചരിപ്പിച്ച വിദ്വേഷം പൊറുക്കാനാകാത്തതും മനുഷ്യത്വത്തോടുള്ള വെല്ലുവിളിയുമായിരുന്നു എന്ന് പറയാതെ വയ്യ', ഷിജിത്ത് ചന്ദ്രന്റെ സ്‌ക്രീന്‍ ഷോര്‍ട് പങ്കുവെച്ച് ശ്രീജിത്ത് പെരുമന കുറിച്ചു.
           
Adv Sreejith Perumana, Malayalam News, Facebook, Kerala News, Facebook Post Viral, Adv Sreejith Perumana's facebook about death of youth.

മരിച്ചുകിടക്കുമ്പോള്‍ പരേതനെകുറിച്ച് മോശമായൊന്നും പറയരുതെന്ന് വ്യക്തമാക്കിയ ശ്രീജിത്ത് പെരുമന തന്റെ പോസ്റ്റിന് താഴെ ആരും മരിച്ചയാളുടെ കുടുംബത്തെ വേദനിപ്പിക്കുന്ന കമന്റുകള്‍ ചെയ്യരുതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. അത് ഒരു പൊതുമര്യാദയുടെ ഭാഗമാണ്. ഇത്തരം മര്യാദകള്‍ എപ്പോഴും പാലിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് ആധുനിക സമൂഹത്തില്‍. എന്നാല്‍ വ്യക്തിയോടൊപ്പം ചരിത്രവും മരിക്കുമെന്ന് ഇതിനര്‍ഥമില്ല. സത്യം എല്ലായ്പ്പോഴും സത്യമായി തുടരുക തന്നെ ചെയ്യും. മരണസമയത്ത് ഇത്തരം കാര്യങ്ങള്‍ പറയരുത് എന്നതിന് ആ സമയത്തുമാത്രമാണ് പ്രസക്തി. അല്ലാതെ ഒരു സ്വാഭാവിക മരണം ആരെയും വിശുദ്ധനാക്കില്ല. വാഴ്ത്തപ്പെട്ടവനുമാക്കില്ലെന്നും അഡ്വ. ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:



Keywords: Adv Sreejith Perumana, Malayalam News, Facebook, Kerala News, Facebook Post Viral, Adv Sreejith Perumana's facebook about death of youth.
< !- START disable copy paste -->

Post a Comment