Tamannaah | മുന്‍ പാക് ക്രികറ്റ് താരം അബ്ദുര്‍ റസാഖുമായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി നടി തമന്ന ഭാട്യ

 


മുംബൈ: (www.kvartha.com) മുന്‍ പാക് ക്രികറ്റ് താരം അബ്ദുര്‍ റസാഖുമായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി നടി തമന്ന ഭാട്യ. ഒരു അഭിമുഖത്തിലാണ് തമന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്. അഭ്യൂഹങ്ങള്‍ വന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇക്കാര്യത്തില്‍ താരത്തിന്റെ പ്രതികരണം വന്നത്. ചോദ്യം കേട്ട തമന്ന ചിരിയോടെയാണ് മറുപടി നല്‍കിയത്.

അബ്ദുര്‍ റസാഖുമായി ബന്ധമുണ്ടെന്ന റിപോര്‍ടുകള്‍ കണ്ടു ചിരിയാണു വന്നതെന്ന് പറഞ്ഞ തമന്ന അബ്ദുര്‍ റസാഖ് വിവാഹിതനായി കുടുംബത്തോടൊപ്പം പാകിസ്താനിലാണെന്നും ലോകത്തെ ഏറ്റവും മികച്ച ഒരു ക്രികറ്റ് താരത്തെക്കുറിച്ചാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്നും പ്രതികരിച്ചു.

അബ്ദുല്‍ റസാഖും തമന്നയും ദുബൈയിലെ ഒരു ഉദ്ഘാടനച്ചടങ്ങിന് ഒരുമിച്ചെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഇരുവരും ആഭരണങ്ങളുമായി നില്‍ക്കുന്ന ചിത്രവും വൈറലായി.

Tamannaah | മുന്‍ പാക് ക്രികറ്റ് താരം അബ്ദുര്‍ റസാഖുമായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി നടി തമന്ന ഭാട്യ

നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന് അടുത്തിടെ തമന്ന വെളിപ്പെടുത്തിയിരുന്നു. 43 വയസ്സുകാരനായ അബ്ദുല്‍ റസാഖ് പാകിസ്താന്റെ എക്കാലത്തെയും മികച്ച ഓള്‍റൗന്‍ഡര്‍മാരില്‍ ഒരാളാണ്. 1996 ല്‍ രാജ്യാന്തര ക്രികറ്റില്‍ അരങ്ങേറിയ താരം 2013ലാണ് അവസാന മത്സരം കളിക്കുന്നത്. 2013ല്‍ ദക്ഷിണാഫ്രികയ്‌ക്കെതിരായ ട്വന്റി20യിലാണ് പാകിസ്ഥാനു വേണ്ടി ഒടുവില്‍ കളിച്ചത്. ടെസ്റ്റില്‍ 46, ഏകദിനത്തില്‍ 265, ട്വന്റി20യില്‍ 32 മത്സരങ്ങള്‍ പാകിസ്താനു വേണ്ടി കളിച്ചിട്ടുണ്ട്.

Keywords:  Tamannaah addresses rumours of her dating Pakistani cricketer Abdul Razzaq, Mumbai, News, Actress Tamannaah, Interview, Gossip,  Media, Family, Inauguration, Pakistani cricketer Abdul Razzaq, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia