Jobs | എയർപോർട്ടിൽ ജോലി അന്വേഷിക്കുകയാണോ? നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എഎഐ; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (www.kvartha.com) എയർപോർട്ടിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI ) 342 തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എക്‌സിക്യൂട്ടീവ്, ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഈ തസ്തികകൾ. രജിസ്‌ട്രേഷൻ ഓഗസ്റ്റ് അഞ്ച് മുതൽ ആരംഭിക്കും, അവസാന തീയതി സെപ്റ്റംബർ നാല് ആണ്.

Jobs | എയർപോർട്ടിൽ ജോലി അന്വേഷിക്കുകയാണോ? നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എഎഐ; യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, അറിയേണ്ടതെല്ലാം

ഒഴിവ് വിശദാംശങ്ങൾ

ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്) - ഒമ്പത് തസ്തികകൾ
സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) - 9
ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ) - 237
ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്) - 66
ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്) - മൂന്ന്
ജൂനിയർ എക്സിക്യൂട്ടീവ് (നിയമം) - 18

യോഗ്യത

* ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്): ബിരുദധാരി
* സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്): ബിരുദധാരി, ബി.കോം ഉള്ളവർക്ക് മുൻഗണന. സാമ്പത്തിക സ്‌റ്റേറ്റ്‌മെന്റുകൾ തയ്യാറാക്കൽ, നികുതി (നേരിട്ടുള്ളതും പരോക്ഷവുമായത്), ഓഡിറ്റ്, മറ്റ് ഫിനാൻസ്, അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
* ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ): ബിരുദം
* ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): ഫിനാൻസ് വിഷയത്തിൽ സ്പെഷ്യലൈസേഷനോടെ ഐസിഡബ്ല്യുഎ/സിഎ/എംബിഎ (രണ്ട് വർഷത്തെ കാലാവധി) എന്നിവയുള്ള ബികോം.
* ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്): എൻജിനീയറിങ്/ടെക്കിൽ ബിരുദം (ഫയർ എൻജിനീയറിങ് /മെക്കാനിക്കൽ എൻജിനീയറിങ് /ഓട്ടോമൊബൈൽ എൻജിനീയറിങ്)
* ജൂനിയർ എക്സിക്യൂട്ടീവ് (നിയമം): നിയമത്തിൽ പ്രൊഫഷണൽ ബിരുദം (ബിരുദത്തിന് ശേഷം മൂന്ന് വർഷത്തെ റെഗുലർ കോഴ്‌സ് അല്ലെങ്കിൽ 10+2 ന് ശേഷം അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് റെഗുലർ കോഴ്‌സ്) കൂടാതെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ അഭിഭാഷകനായി എൻറോൾ ചെയ്യാനുള്ള യോഗ്യത.

പ്രായപരിധി

ജൂനിയർ അസിസ്റ്റന്റ്: പരമാവധി 30 വയസ്
സീനിയർ അസിസ്റ്റന്റ്: പരമാവധി 30 വയസ്
ജൂനിയർ എക്സിക്യൂട്ടീവ്: പരമാവധി 27 വയസ്

അപേക്ഷ ഓൺലൈനായി

ഈ തസ്തികകളിലേക്ക് ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഇതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് aai(dot)aero സന്ദർശിച്ച് 'Careers' എന്ന ടാബിന് കീഴിലുള്ള ലിങ്ക് വഴി അവസാന തീയതിക്ക് മുമ്പ് നിശ്ചിത മാതൃകയിൽ അപേക്ഷിക്കുക.

Keywords: News, National, New Delhi, AAI recruitment, vacancies, Jobs, Airport Jobs,  AAI announces 342 Jr Executive, Assistant vacancies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia