പേരിനെ സംബന്ധിച്ച് അവ്യക്തതയുണ്ടെന്നും സാമൂഹ്യമാധ്യമത്തിലൂടെ തുടർന്ന് വ്യക്തത വരുത്താമെന്നുമായിരുന്നു ഇതിനോട് എ എ റഹീമിന്റെ പ്രതികരണം. ഇപ്പോൾ ആ എംഎൽഎ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എ എ റഹീം. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഘപരിവാറിന് പണം സംഭാവന ചെയ്ത കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയാണെന്ന് ഫേസ്‌ബുകിൽ അദ്ദേഹം കുറിച്ചു. കൂടെ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ബാബരി മസ്ജിദ് തകർക്കുമ്പോൾ കേന്ദ്രത്തിലെ കോൺഗ്രസ് സർകാർ പുലർത്തിയത് മാപ്പർഹിക്കാത്ത മൗനമായിരുന്നുവെന്നും റഹീം കുറ്റപ്പെടുത്തി. ഇപ്പാൾ അവിടെ രാമക്ഷേത്രം പണി തുടങ്ങിയപ്പോൾ ആർഎസ്എസിനൊപ്പം ചേർന്ന് രാജ്യത്ത് പലയിടത്തും ആഹ്ലാദാരവത്തോടെ കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നതും ഇൻഡ്യ കണ്ടതാണ്. കേരളത്തിൽ ഇങ്ങനെ പെരുമാറിയ ഈ കോൺഗ്രസ് നേതാക്കളോട് നാളിതുവരെ ഒരു വിശദീകരണം പോലും കെപിസിസി നേതൃത്വം ചോദിച്ചിട്ടില്ല എന്നതും വളരെ പ്രസക്തമാണെന്നും റഹീം കൂട്ടിച്ചേർത്തു.
എ എ റഹീമിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
Keywords: News, Kerala, Thiruvananthapuram, AA Rahim MP, Ram Temple, DYFI, Congress, Channel Debate, AA Rahim MP revealed that who donated money to Ram temple.
< !- START disable copy paste -->