Follow KVARTHA on Google news Follow Us!
ad

Air Pollution | ശുചീകരണ തൊഴിലാളികളിൽ 27 ശതമാനം പേർക്കും ഗുരുതരമായ ശ്വാസകോശ രോഗമുണ്ടെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്; 82% സെക്യൂരിറ്റി ജീവനക്കാരും മലിനീകരണത്തിന് വിധേയരാകുന്നു!

മാലിന്യം ശേഖരിക്കുന്നവരും അപകടത്തിൽ Air Pollution, Study Report, Malayalam News, Health News, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ഇക്കാലത്ത് എല്ലാവരും മലിനീകരണത്താൽ ബുദ്ധിമുട്ടുകയാണ്. ശുചീകരണത്തൊഴിലാളികളും മാലിന്യം ശേഖരിക്കുന്നവരും സെക്യൂരിറ്റി ജീവനക്കാരുമാണ് വായു മലിനീകരണത്തിന്റെ പിടിയിൽ ഏറ്റവുമധികം വരുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. രാജ്യത്തെ 97 ശതമാനം ശുചീകരണ തൊഴിലാളികളും 95 ശതമാനം മാലിന്യം ശേഖരിക്കുന്നവരും 82 ശതമാനം സെക്യൂരിറ്റി ഗാർഡുകളും അവരുടെ ജോലിക്കിടെ മലിനീകരണത്തിന് വിധേയരാകുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

News, National, New Delhi, Air Pollution, Study Report, Health, 82% security guards exposed to air pollution: Study.

60 ശതമാനത്തിലധികം ശുചീകരണ തൊഴിലാളികളും 50 ശതമാനം മാലിന്യം ശേഖരിക്കുന്നവരും 30 ശതമാനം സെക്യൂരിറ്റി ഗാർഡുകളും മലിനീകരണ സാധ്യത കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ബോധവാന്മാരല്ലെന്ന് ചിന്തൻ എൻവയോൺമെന്റൽ റിസർച്ച് ആൻഡ് ആക്ഷൻ ഗ്രൂപ്പിന്റെ പഠനം പറയുന്നു. 75 ശതമാനം മാലിന്യം ശേഖരിക്കുന്നവരിലും 86 ശതമാനം ശുചീകരണ തൊഴിലാളികളിലും സെക്യൂരിറ്റി ഗാർഡുകളിലും ശ്വാസകോശത്തിന്റെ പ്രവർത്തനം അസാധാരണമാണെന്ന് പഠനം പറയുന്നു. ഇതുകൂടാതെ 17 ശതമാനം മാലിന്യം ശേഖരിക്കുന്നവരും 27 ശതമാനം ശുചീകരണ തൊഴിലാളികളും 10 ശതമാനം സെക്യൂരിറ്റി ഗാർഡുകളും വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെന്ന് പഠനം കണ്ടെത്തി.

എങ്ങനെ സംരക്ഷിക്കാം - പഠനം പറയുന്നത്

* മൂക്കിലൂടെയും തൊണ്ടയിലൂടെയും ശരീരത്തിൽ എത്തുന്ന മലിനമായ കണികകൾ തടയാൻ ബോധവത്കരണ പരിപാടികൾ നടത്തണം.
* ജോലിസ്ഥലത്തിന് സമീപം നിർബന്ധമായും കൈയും മുഖവും കഴുകാനുള്ള സൗകര്യം വേണം.
* മലിനീകരണ സാധ്യത പരിമിതപ്പെടുത്താൻ ജോലിയിൽ മാറ്റം ആവശ്യമാണ്.
* മാലിന്യം കത്തിക്കുന്നതിന് ഡ്രോൺ നിരീക്ഷണത്തിന് പുറമെ ജൈവ പരിഹാര തന്ത്രങ്ങളും നടപ്പാക്കണം.

Keywords: News, National, New Delhi, Air Pollution, Study Report, Health, 82% security guards exposed to air pollution: Study.
< !- START disable copy paste -->

Post a Comment