Drowned | ഡെല്‍ഹിയില്‍ വെള്ളക്കെട്ടില്‍ നീന്താന്‍ ഇറങ്ങിയ 3 കുട്ടികള്‍ മുങ്ങിമരിച്ചു; മൃതദേഹങ്ങള്‍ പുറത്തെടുത്തു

 


ന്യൂഡെല്‍ഹി: (www.kvartha.com) വെള്ളക്കെട്ടില്‍ നീന്താന്‍ ഇറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ മുകുന്ദ് പുരില്‍ മെട്രോ നിര്‍മാണ സൈറ്റിലെ ഒരു കുഴിയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം നടന്നത്.

പത്തും പതിമൂന്നും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ട് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ രക്ഷപ്പെടുത്താനായി വെള്ളക്കെട്ടിലേക്ക് ചാടിയെങ്കിലും ഫലമുണ്ടായില്ല. മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പുറത്തെടുത്തു ബിജെആര്‍എം ആശുപത്രിയില്‍ കൊണ്ടുപോയി.

Drowned | ഡെല്‍ഹിയില്‍ വെള്ളക്കെട്ടില്‍ നീന്താന്‍ ഇറങ്ങിയ 3 കുട്ടികള്‍ മുങ്ങിമരിച്ചു; മൃതദേഹങ്ങള്‍ പുറത്തെടുത്തു

പിയൂഷ് (13), നിഖില്‍ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്. മൂന്നുപേരും ജഹാംഗീര്‍പുരിയിലെ എച്-ബ്ലോകിലെ താമസക്കാരാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായുംപൊലീസ് അറിയിച്ചു.

നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനില കവിഞ്ഞതിനാല്‍ ഡെല്‍ഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്.

Keywords:  3 Boys Drown In Delhi Floodwaters, Were Trying To Swim, New Delhi, News, Children Drowned, Delhi Flood waters, Dead Body, Hospital, Police, Probe, Swimming, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia