Injury | പന്താണെന്ന് കരുതി കയ്യിലെടുത്തത് ബോംബ്; പശ്ചിമ ബംഗാളില്‍ 2 കുട്ടികള്‍ക്ക് പരുക്കേറ്റു; സംഭവം നടന്നത് പഞ്ചായത് തിരഞ്ഞെടുപ്പ് പുരോഗമിക്കവേ
Jul 8, 2023, 20:57 IST
കൊല്‍കത്ത: (www.kvartha.com) പശ്ചിമ ബംഗാളിലെ സൗത് 24 പര്‍ഗനാസ് ജില്ലയിലെ ഭാംഗോറില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. എട്ടും പത്തും വയസ്സുള്ള കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ നിന്നും കണ്ടെത്തിയ വസ്തു പന്താണെന്ന് കരുതി കുട്ടികള്‍ കയ്യിലെടുക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ശനിയാഴ്ച രാവിലെ നടന്ന സംഭവത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
സംസ്ഥാനത്ത് പഞ്ചായത് തിരഞ്ഞെടുപ്പ് പുരോഗമിക്കവേയാണ് സംഭവം നടന്നത്. പ്രദേശത്ത് കൂടുതല്‍ ബോംബുകളുണ്ടോയെന്ന് കണ്ടെത്താനായി സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചതായി അധികൃതര്‍ പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമിഷന്‍ സെക്രടറി നിലന്‍ജന്‍ സന്ധിലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അതിക്രമങ്ങള്‍ റിപോര്‍ട് ചെയ്ത സ്ഥലമാണിത്. ജൂണ്‍ 15ന് നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതിനിടെ പ്രദേശത്ത് രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Keywords: 2 Children In Bengal Pick Up Crude Bomb Mistaking It For Ball, Injured, Kolkata, News, Bomb, Injured, Children, Hospital, Treatment, Panchayat Elections, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.