Follow KVARTHA on Google news Follow Us!
ad

Drowned | വിഷ്ണുമംഗലം പുഴയില്‍ കുളിക്കാനിറങ്ങിയ 11 വയസുകാരന്‍ മുങ്ങിമരിച്ചു

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല Drowned In River, Rescued, Hospital, Treatment, Sahal, Fire Force, Kerala News
പാനൂര്‍: (www.kvartha.com) നാദാപുരം വിഷ്ണുമംഗലം പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനൊന്നുകാരന്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ് മൂദിന്റെ മകന്‍ സഹല്‍( 11 ) ആണ് മരിച്ചത്. മുണ്ടേരി സ്വദേശി അജ്മലി (22 ) നെയാണ് രക്ഷപ്പെടുത്തിയത്. പ്രദേശവാസികളും ഫയര്‍ഫോഴ്സും ദുരന്തനിവാരണസേനാ പ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ സഹലിനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

11 year old boy drowned in river, Kannur, News, Local News, Drowned In River, Rescued, Hospital, Treatment, Fire Force, Kerala

രക്ഷപ്പെടുത്തിയ അജ്മലിനെ കല്ലാച്ചിയിലെ വിംസ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റുമെന്ന് വിംസ് അധികൃതര്‍ അറിയിച്ചു. അജ്മല്‍ അപകട നില തരണം ചെയ്തതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Keywords: 11 year old boy drowned in river, Kannur, News, Local News, Drowned In River, Rescued, Hospital, Treatment, Fire Force, Kerala.

Post a Comment