Arrested | മണല്‍ കടത്ത് കേസിലെ പിടികിട്ടാപുള്ളിയായ യുവാവ് അറസ്റ്റില്‍
                                                 Jun 24, 2023, 21:22 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) മണല്‍ കടത്തുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ പട്ടാമ്പിയില്‍ നിന്ന് പിടികൂടി. മാട്ടൂല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവി ജാബിറി(32)നെയാണ് പഴയങ്ങാടി എസ് ഐ രൂപാ മധുസൂദനന്റെ നേതൃത്വത്തില്‍ എ എസ് ഐ പ്രസന്നന്‍, സി പി ഒ ചന്ദകുമാര്‍ എന്നിവരുടെ സംഘം പട്ടാമ്പിയിലെ കൊപ്പത്ത് വെച്ച് അറസ്റ്റ് ചെയ്തത്. 
 
    
 
 
2018ല്‍ മാട്ടൂലില്‍ നിന്ന് മണല്‍ കടത്തുമായും മണല്‍കടത്ത് വാഹനങ്ങള്‍ക്ക് എസ്‌കോട് പോവുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ജാമ്യം നേടിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. 2023 ല്‍ പ്രതിയെ പയ്യന്നൂര്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 
 
നാട്ടില്‍ നിന്ന് മുങ്ങിയ ജാബിര്‍ പട്ടാമ്പിയില്‍ ഹോടെല്‍ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. പഴയങ്ങാടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫിസര്‍ ടിഎന്‍ സന്തോഷ് കുമാറിന്റെ നിര്‍ദേശപ്രകാരം പഴയങ്ങാടി എസ് ഐ അടങ്ങുന്ന സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 
Keywords: Youth who caught in sand smuggling case arrested, Kannur, News, Youth Arrested, Sand Smuggling, Court, Secret Message, Police, Remand, Kerala.
                                        നാട്ടില്‍ നിന്ന് മുങ്ങിയ ജാബിര്‍ പട്ടാമ്പിയില്‍ ഹോടെല്‍ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. പഴയങ്ങാടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫിസര്‍ ടിഎന്‍ സന്തോഷ് കുമാറിന്റെ നിര്‍ദേശപ്രകാരം പഴയങ്ങാടി എസ് ഐ അടങ്ങുന്ന സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Youth who caught in sand smuggling case arrested, Kannur, News, Youth Arrested, Sand Smuggling, Court, Secret Message, Police, Remand, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
