Keywords: Youth Died in Road Accident, Kannur, News, Accidental Death, Dead Body, Mortuary, Post Mortem, Bike Accident, Lorry, Kerala.
Died | വടകര ചോറോട് ലോറിയിടിച്ച് ബൈക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
ദിവസങ്ങള്‍ക്ക് മുമ്പാണ്
ഹസീബ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയത്
Accidental Death, Dead Body, Mortuary, Post Mortem, Bike Accident
കണ്ണൂര്‍: (www.kvartha.com) വടകര ചോറോട് ലോറിയിടിച്ച് ബൈക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് - വടകര ദേശീയ പാതയില്‍ ചോറോട് ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം. പ്രവാസിയായ വടകര താഴെ അങ്ങാടി മുക്കാല ഭാഗം വൈദ്യരവിട ഹസീബ്(41)ആണ് മരിച്ചത്.
ഹസീബ് സഞ്ചരിച്ച ബൈകില്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഹസീബ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയത്. മാഹിയിലെ ഭാര്യ വീട്ടില്‍ നിന്നും മടങ്ങി വരുന്ന വഴിയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.