കണ്ണൂര്‍: (www.kvartha.com) മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് തളിപ്പറമ്പ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കുറ്റ്യേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി അബ്ദുല്‍ സത്താറിനെയാണ്
എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വിപിന്‍ കുമാറും സംഘവും പിടികൂടിയത്.
ഇയാളുടെ കയ്യില്‍ നിന്നും ഒരു ഗ്രാം എം ഡി എം എ എക്‌സൈസ് സംഘം പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തളിപ്പറമ്പ് മാര്‍കറ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
പരിശോധ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, ശ്യാം രാജ്, സജിന്‍ എവി, റെനില്‍ കൃഷ്ണന്‍ പിപി, എക്‌സൈസ് ഡ്രൈവര്‍ അനില്‍ കുമാര്‍ സിവി എന്നിവരും ഉണ്ടായിരുന്നു.
Keywords: Youth caught with MDMA in Taliparamba remanded, Kannur, News, Arrested, Court, Remanded, Excise, Secret Message, Officers, Kerala.