Keywords: Youth arrested with MDMA, Youth, Kannur, News, Arrested, MDMA, NDPS Act, Police, Case, Kerala.
Arrested | വളപട്ടണത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു
Youth, Arrested, MDMA, NDPS Act, Police
വളപട്ടണം: (www.kvartha.com) മാരക മയക്കുമരുന്നായ എം ഡി എം എ യുമായി വളപട്ടണത്ത് യുവാവ് പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിഹാദ് മുഹമ്മദിനെ (28)യാണ് വളപട്ടണം പൊലീസ് പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും ചെറിയ കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയില്‍ 0.3 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം മയക്കു മരുന്നിന്റെ ഉപയോഗവും വില്‍പനയും തടയുന്നതിനായി കണ്ണൂര്‍ സിറ്റി പൊലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കണ്ണൂര്‍ സിറ്റി ഡാന്‍സാഫും, അതാത് സ്റ്റേഷന്‍ പരിധിയിലെ പൊലീസും ചേര്‍ന്ന് ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.